serial
ഇടിത്തീ പോലെ ആ വാർത്ത! സൂരജിന് പകരം ദേവയായി പുതുമുഖ നടൻ…ആ പ്രമോ വീഡിയോ കണ്ണീരോടെ പ്രേക്ഷകർ! സൂരജ് ഫാൻസിന് തിരിച്ചടി
ഇടിത്തീ പോലെ ആ വാർത്ത! സൂരജിന് പകരം ദേവയായി പുതുമുഖ നടൻ…ആ പ്രമോ വീഡിയോ കണ്ണീരോടെ പ്രേക്ഷകർ! സൂരജ് ഫാൻസിന് തിരിച്ചടി
പാടാത്ത പൈങ്കിളിയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ. കഴിഞ്ഞ കുറെ ദിവസങ്ങളായി പരമ്പരയിൽ നിന്നും സീരിയൽ താരം സൂരജിന്റെ പിന്മാറ്റത്തെ കുറിച്ചാണ് സീരിയൽ പ്രേമികൾ ചർച്ച നടത്തിയത്.
സീരിയലിൽ നിന്ന് പിന്മാറിയതോടെ പരമ്പരയിലേക്ക് സൂരജ് തിരികെ വരണമെന്നുള്ള ആവശ്യവുമായി നിരവധി പേരാണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്. സൂരജിന്റെ പോസ്റ്റുകൾക്ക് താഴെ തങ്ങളുടെ സങ്കടം രേഖപ്പെടുത്താനും തുടങ്ങി. തങ്ങളുടെ ആഗ്രഹം മനസിലാക്കി ദേവ തിരികെ എത്തും എന്ന് തന്നെയാണ് അവർ പ്രതീക്ഷിച്ചത്. എന്നാൽ ഇപ്പോൾ ഇതാ അവരെ നിരാശരാക്കിക്കൊണ്ടാണ് പുതിയ വാർത്ത എത്തിയത്.
സൂരജ് പിന്മാറി എന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രചരിക്കുന്നതിന്റെ ഇടയിലാണ് പുതിയ ദേവക്കുള്ള ഓഡിഷൻ വാർത്തകൾ പുറത്തുവന്നത്. ശ്രീനിഷ് അരവിന്ദിന്റെ പേരും ഇടയ്ക്ക് ഉയർന്നു കേട്ടിരുന്നു. എന്നാൽ താരം ദേവയായി എത്തില്ല എന്ന അറിഞ്ഞതോടെ വീണ്ടും സൂരജ് തിരികെ എത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ.
സൂരജ് തിരികെ എത്തും എന്ന പ്രതീക്ഷയിൽ നിൽക്കുന്നതിന്റെ ഇടയിലാണ് പുതിയ നടൻ സൂരജായി എത്തി എന്നത് ഏകദേശം ഉറപ്പാക്കുന്നത്. എത്തുന്നത് പുതുമുഖ നടൻ ആണെന്നതും, സൂരജിനെപ്പോലെ രൂപ സാദൃശ്യം ഉള്ള ആളാണ് എന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രമോ വീഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്. ഞങ്ങളുടെ അപേക്ഷ ഒന്നു പരിഗണിക്കൂ. പുതിയ എപ്പിസോഡിലെ ദേവ ഞങ്ങളുടെ സൂരജേട്ടൻ തന്നെ ആണോ. അല്ലെങ്കിൽ പരമ്പര ഞങ്ങൾ ക്വിറ്റ് ചെയ്യുന്നു. സൂരജേട്ടനെ മാറ്റല്ലേ എന്ന് തുടങ്ങിയ കമന്റുകൾ ആണ് പ്രേക്ഷകർ നൽകുന്നത്.
ദേവയെ തിരികെ കൊണ്ടുവരാനായി സീരിയൽ സംഘാടകരോട് പ്രതിഷേധവും സീരിയൽ പ്രേമികൾ അറിയിച്ചിരുന്നു. എന്തുകൊണ്ടാണ് പരമ്പരയിൽ നിന്നും താരം വിട്ടുനിൽക്കുന്നത് എന്ന് ഇത് വരെയും സൂരജ് പ്രതികരിച്ചിട്ടില്ലെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ആണ് ഇതിനു പിന്നിൽ എന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇന്നല്ലെങ്കിൽ നാളെ സൂരജ് പ്രതികരിക്കും എന്ന പ്രതീക്ഷിയിൽ ആണ് ഇപ്പോഴും ആരാധകർ. അതേസമയം ആരാകും പുതിയ ദേവ, പുതിയ ദേവക്ക് സ്വാഗതം എന്നും ചില സീരിയൽ പ്രേമികൾ കമന്റുകൾ നൽകുന്നുണ്ട്.
