Connect with us

തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിർമ്മാണ രംഗത്തേയ്ക്കും ചുവട് വെയ്ക്കുന്നു

Malayalam

തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിർമ്മാണ രംഗത്തേയ്ക്കും ചുവട് വെയ്ക്കുന്നു

തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിർമ്മാണ രംഗത്തേയ്ക്കും ചുവട് വെയ്ക്കുന്നു

പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ നിർമാണ കമ്പനിയ്ക്ക് അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ് എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ടൈറ്റിൽ പ്രകാശനം നടന്നത്.

കൊച്ചി ഐ എം എ ഹൗസിൽ വച്ച് നടന്ന ചടങ്ങിൽ മേജർ രവി, എം മോഹനൻ, എം പത്മകുമാർ, മുകേഷ് ഇന്ദ്രൻസ്, അരുൺ ഗോപി തുടങ്ങിയവർ പങ്കെടുത്തിരുന്നു. മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും ഒന്നിക്കുന്ന പാബ്ലോ പാർട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അഭിലാഷ് പിള്ള നിർമ്മാണ രംഗത്തേയ്ക്ക് എത്തുന്നത്.

അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസും ടെക്സാസ് ഫിലിം ഫാക്റ്ററിയും എവർ സ്റ്റാർ ഇന്ത്യനും ചേർന്നാണ് പാബ്ലോ പാർട്ടി നിർമാണം. ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ അഭിലാഷ് പിള്ളയുടേത് തന്നെയാണ്. നവാഗതനായ ബിബിൻ എബ്രഹാം മേച്ചേരിൽ ാണ് തിരക്കഥ.

ചിത്രത്തിൽ ഉർവശിയ്ക്കും കുഞ്ഞാറ്റയും പുറമേ മുകേഷ്, സിദ്ദിഖ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, അനുശ്രീ, അപർണ ദാസ്, ബോബി കുര്യൻ, റോണി ഡേവിഡ്, ഗോവിന്ദ് പത്മസൂര്യ, അന്ന രാജൻ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top