Malayalam
അഭിനയിച്ച സിനിമയിലെ പാട്ട് ഓടക്കുഴലില്‍ ‘ട്രൈ ചെയ്ത്’ ശരത്
അഭിനയിച്ച സിനിമയിലെ പാട്ട് ഓടക്കുഴലില്‍ ‘ട്രൈ ചെയ്ത്’ ശരത്
Published on
മലയാള ടെലിവിഷന്‍ രംഗത്തെ പ്രിയ താരമാണ് ശരത് ദാസ്. മധുര നൊമ്ബരക്കാറ്റ്, എന്ന് സ്വന്തം ജാനകിക്കുട്ടി, ദേവദൂതന് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ദേയമായ വേഷം ശരത് ചെയ്തിരുന്നു
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ശരത് ‘ദേവദൂതന്’ എന്ന ചിത്രത്തിലെ ‘പൂവേ പൂവേ പാലപ്പൂവേ’ എന്ന പാട്ട് ഓടക്കുഴലില്‍ വായിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.സിബി മലയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, മുരളി, ജയപ്രദ, വിനീത് കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുകയും ചെയ്തിരുന്നു.
ശരത് അഭിനയിച്ച ഗാനവും സിനിമയുമാണിത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും തുടരൂവെന്നാണ് ആരാധകരുടെ കമന്റുകള്‍. ഓടക്കുഴലിനു പുറമെ ഗിറ്റാര്‍, കരശംഖ്, മൃദംഗം കീബോര്‍ഡ് എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട് ശരത്.
sarath
Continue Reading
Related Topics:sarath r nath
