Connect with us

നിങ്ങളുടെ പോലീസിന്റെ റഡാറിൽ നിന്ന് പുറത്തുവന്നതുകൊണ്ട് മാത്രം മഞ്ജു വാര്യരും ഞാനും പരസ്പരം സംസാരിക്കാൻ തുടങ്ങി. രഹസ്യമായി, എനിക്കെതിരെ നിങ്ങളുടെ പോലീസ് രണ്ടു തവണ കള്ളക്കേസ് രജിസ്റ്റർ ചെയ്തു; വൈറലായി സനൽകുമാർ ശശിധരന്റെ പോസ്റ്റ്

Social Media

നിങ്ങളുടെ പോലീസിന്റെ റഡാറിൽ നിന്ന് പുറത്തുവന്നതുകൊണ്ട് മാത്രം മഞ്ജു വാര്യരും ഞാനും പരസ്പരം സംസാരിക്കാൻ തുടങ്ങി. രഹസ്യമായി, എനിക്കെതിരെ നിങ്ങളുടെ പോലീസ് രണ്ടു തവണ കള്ളക്കേസ് രജിസ്റ്റർ ചെയ്തു; വൈറലായി സനൽകുമാർ ശശിധരന്റെ പോസ്റ്റ്

നിങ്ങളുടെ പോലീസിന്റെ റഡാറിൽ നിന്ന് പുറത്തുവന്നതുകൊണ്ട് മാത്രം മഞ്ജു വാര്യരും ഞാനും പരസ്പരം സംസാരിക്കാൻ തുടങ്ങി. രഹസ്യമായി, എനിക്കെതിരെ നിങ്ങളുടെ പോലീസ് രണ്ടു തവണ കള്ളക്കേസ് രജിസ്റ്റർ ചെയ്തു; വൈറലായി സനൽകുമാർ ശശിധരന്റെ പോസ്റ്റ്

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവിമാണ് മഞ്ജു വാര്യർ. തന്റെ വിശേഷങ്ങളെല്ലാം തന്നെ നടി പങ്കുവെയ്ക്കാറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രം​ഗത്തെത്തിയിരുന്നത്. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞാണ് സംവിധായകൻ സനൽകുമാർ രംഗത്തെത്തിയത്. മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു. ഇപ്പോഴിതാ ഇയാൾ ഫേസ് ബുക്കിൽ പങ്കുവെച്ചൊരു പോസ്റ്റാണ് വീണ്ടും ചർച്ചയാകുന്നത്.

കേരളം ഭരിക്കുന്ന കമ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് സനൽ കുമാർ ശശിധരൻ എന്ന തോൽക്കാൻ മനസില്ലാത്ത ചെറിയ മനുഷ്യൻ എഴുതുന്ന തുറന്ന കത്ത്. ഇതോടൊപ്പമുള്ളത് കേരള സംസ്ഥാനത്തെ ജനതയെ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ സമത്വത്തോടെയും പക്ഷപാതരഹിതമായും തുല്യ നീതിയോടെയും ഭരിക്കാൻ നിങ്ങൾ നിയോഗിച്ച മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും ഒഴിവുദിവസത്തെ കളി എന്ന എന്റെ രണ്ടാമത്തെ സിനിമയ്ക്ക് മികച്ച മലയാള ചലച്ചിത്രത്തിനുള്ള പുരസ്കാരം ഞാൻ ഏറ്റുവാങ്ങുന്ന ചിത്രമാണ്.

പത്തുവർഷങ്ങൾ കടന്നുപോകുന്നു, നിങ്ങൾ കേരളം തുടർച്ചയായി ഭരിക്കാൻ തുടങ്ങിയിട്ടും, എന്റെ സിനിമകൾ ഒന്നിന് പുറകെ ഒന്നായി ചവിട്ടി താഴ്ത്തപ്പെടാൻ തുടങ്ങിയിട്ടും. ഒഴിവുദിവസത്തെ കളിക്ക് ശേഷം ഞാൻ സംവിധാനം ചെയ്ത സെക്സി ദുർഗ എന്ന സിനിമ മുതൽ ഒരൊറ്റ സിനിമയും ജനങ്ങളിൽ എത്തിയിട്ടില്ല. വിഖ്യാത ഫിലിം ഫെസ്റ്റിവൽ ആയ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ നിന്ന് ഇന്ത്യയിൽ ആദ്യമായി ടൈഗർ അവാർഡ് നേടിയ സിനിമയെ നിങ്ങൾ ഭരിക്കുന്ന ചലച്ചിത്ര അക്കാദമി നടത്തുന്ന IFFK Official ഉൾപ്പെടുത്തിയത് “മലയാള സിനിമ ഇന്ന്” എന്ന വിഭാഗത്തിലായിരുന്നു. അതിൽ പ്രതിഷേധിച്ച് ഞാൻ ആ സിനിമ ഫെസ്റ്റിവലിൽ നിന്ന് പിൻവലിക്കുകയും സമാന്തരമായി സ്വതന്ത്ര സിനിമകൾക്കായി KIFF എന്ന ഫെസ്റ്റിവൽ തുടങ്ങുകയും ചെയ്തതോടെ ഞാൻ നിങ്ങളുടെ ശത്രുവായി.

കലഹിക്കാനുള്ള കലാകാരന്റെ ജന്മാവകാശം ഏതെങ്കിലും സംഘടിത ശക്തിക്ക് ഒരിക്കലും അടിയറ വെയ്ക്കില്ല എന്ന എന്റെ ഉറച്ച നിലപാട് ആ ശത്രുത വളർത്തി. തുടർന്നുള്ള വർഷങ്ങളിൽ എന്റെ സിനിമകൾ പൂർണമായും കുഴിച്ചുമൂടാനുള്ള ശ്രമങ്ങൾ തുടങ്ങി. ഞാൻ സമൂഹത്തിൽ ജീവിക്കാൻ തന്നെ കൊള്ളരുതാത്തവൻ എന്ന രീതിയിലുള്ള പ്രചാരണങ്ങൾ തുടങ്ങി. എനിക്ക് മാനസികനില തെറ്റിയെന്നും ഞാൻ മയക്കുമരുന്നിന് അടിമയായെന്നും എന്റെ സിനിമകൾ സ്ത്രീവിരുദ്ധമാണെന്നും ഒക്കെ പ്രചരിപ്പിക്കപ്പെട്ടു. എന്നെക്കുറിച്ചുള്ള ദുഷ്പ്രചാരണങ്ങളുടെ ഉറവിടം എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു.

അതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ പലതവണ നിങ്ങൾ നയിക്കുന്ന സർക്കാരിന്റെ മുഖ്യമന്ത്രിക്കും ഡയറക്ട്ടർ ജനറൽ ഓഫ് പോലീസിനും കൃത്യമായ ലീഡുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് പരാതികൊടുത്തിരുന്നു. ഒന്നും അന്വേഷിക്കപ്പെട്ടില്ല. എന്റെ മൊഴിപോലും രേഖപ്പെടുത്തപ്പെട്ടില്ല. അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ സെക്സി ദുർഗ എന്ന സിനിമയ്ക്ക് ശേഷം ഞാൻ സംവിധാനം ചെയ്ത ഉന്മാദിയുടെ മരണം എന്ന സിനിമയ്ക്ക് ലഭിക്കേണ്ടിയിരുന്ന അർഹമായ സബ്‌സിഡി നിങ്ങളുടെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള Kerala State Film Development Corporation Ltd നിഷേധിച്ചു. അതേക്കുറിച്ച് പരാതിപ്പെടാൻ അന്നത്തെ സിനിമാവകുപ്പ് മന്ത്രിയായിരുന്ന ശ്രീ എകെ ബാലനെ കാണാൻ പോയ ഞാൻ മുറ്റത്ത് വെച്ച് തന്നെ മടക്കി അയക്കപ്പെട്ടു.

പിന്നീട് KSFDC യിൽ നിങ്ങൾ തന്നെ നിയോഗിച്ച അന്തരിച്ച സംവിധായകർ ശ്രീ ലെനിൻ രാജേന്ദ്രനും, ഷെറി ഗോവിന്ദനും, ബി അജിത് കുമാറും അടങ്ങിയ കമ്മിറ്റി എന്റെ സിനിമ സബ്‌സിഡിയ്ക്ക് അർഹമാണ് എന്ന് ശുപാർശ ചെയ്തിട്ടും നിങ്ങളുടെ സർക്കാർ അത് നൽകിയില്ല. ആ ഫയൽ ഇപ്പോഴും എവിടെയെങ്കിലും കാണും. ഇത്തരം കുഞ്ഞു കുഞ്ഞു ഉപദ്രവങ്ങൾ കൊണ്ട് എന്നെ തുലയ്ക്കാനാവില്ല എന്നറിഞ്ഞതുകൊണ്ടാവണം എന്നെ കൊന്നുകളയാനുള്ള പദ്ധതികൾക്കു രൂപം നൽകപ്പെട്ടത്. ഞാൻ പ്രവർത്തിച്ചുകൊണ്ടിരുന്ന കാഴ്ച ചലച്ചിത്രവേദി എന്ന സ്ഥാപനം നശിപ്പിക്കപ്പെട്ടു.

അതുമായി ബന്ധമുണ്ടെന്നു വ്യക്തമായ സൂചനകളുള്ള, ഇനിയും അന്വേഷിക്കുകയോ കുറ്റവാളികൾ കണ്ടെത്തപ്പെടുകയോ ചെയ്യാത്ത ഒരു ട്രാൻസ്‌ജണ്ടർ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കണമെന്നും എന്റെ ജീവനും അപകടമുണ്ടെന്നും ചൂണ്ടിക്കാട്ടി 2020 ൽ ഞാൻ നൽകിയ പരാതിയും നിങ്ങളുടെ സർക്കാർ, അതിന്റെ പോലീസ് അന്വേഷിച്ചില്ല. 2019 ൽ കയറ്റം എന്ന സിനിമയിലൂടെ കണ്ടുമുട്ടിയ മഞ്ജു വാര്യർ എന്ന കലാകാരിയോട് എനിക്ക് ഹൃദയബന്ധമുണ്ട് എന്ന് ഞാൻ എന്റെ സോഷ്യൽ മീഡിയയിൽ പറഞ്ഞതോടെ നിങ്ങളുടെ സർക്കാർ നയിക്കുന്ന പോലീസിന്റെ നോട്ടപ്പുള്ളിയായി ഞാൻ. എന്തുകൊണ്ട്?

2020 ൽ പൂർത്തിയായ കയറ്റം എന്ന സിനിമ റിലീസ് ചെയ്യാത്തതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ പോലും മഞ്ജുവാര്യരെയും എന്നെയും പരസ്പരം കാണാൻ അനുവദിക്കാത്ത അവസ്ഥയുണ്ട് എന്ന് മനസിലായപ്പോൾ, ആ സ്ത്രീയുടെ സുരക്ഷ അപകടത്തിലാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ, നിങ്ങളുടെ പോലീസ് എനിക്കെതിരെ ഒരു കള്ളക്കേസെടുത്തു. പ്രണയം പറഞ്ഞു പിന്നാലെ നടന്നു ശല്യപ്പെടുത്തി എന്ന കുറ്റത്തിനു രജിസ്റ്റർ ചെയ്ത ആ കേസിൽ ഒരു നോട്ടീസ് പോലും അയക്കാതെ, ഒരു ഫോൺ കോൾ കൊണ്ടുപോലും അറിയിക്കാതെ എന്നെ തെരുവുപട്ടികളെ കുടുക്കിട്ട് പിടിക്കുംപോലെ നടുറോഡിൽ അറസ്റ്റ് ചെയ്തു. 2022 മെയ് 5 ന് രജിസ്റ്റർ ചെയ്ത ആ കേസിൽ ഇതുവരെയും എനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഒരുതരം അന്വേഷണവും നടന്നിട്ടില്ല.

ഞങ്ങളെ പരസ്പരം കാണാൻ അനുവദിക്കാതെ നിങ്ങളുടെ പോലീസ് കാവൽനിൽക്കുകയും എന്റെ ജീവനു പിന്നാലെയുള്ള കൊലയാളിപ്പാച്ചിൽ തുടർക്കഥ ആവുകയും ചെയ്തതോടെ എനിക്ക് ജനിച്ച മണ്ണിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്നു. നിങ്ങളുടെ പോലീസിന്റെ റഡാറിൽ നിന്ന് പുറത്തുവന്നതുകൊണ്ട് മാത്രം മഞ്ജു വാര്യരും ഞാനും പരസ്പരം സംസാരിക്കാൻ തുടങ്ങി. രഹസ്യമായി. ഞങ്ങൾ സംസാരിച്ചിരുന്നത് രാജ്യദ്രോഹത്തിനുള്ള ഗൂഡാലോചനയല്ല. പ്രണയമായിരുന്നു. നിങ്ങൾ പറയുന്ന മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ അവസ്ഥ!
എനിക്കെതിരെ നിങ്ങളുടെ സർക്കാർ നിയന്ത്രിക്കുന്ന പോലീസ് രജിസ്റ്റർ ചെയ്ത കേസ് തന്റെ അറിവോടെ അല്ല എന്ന് മഞ്ജു വാര്യർ എന്നോട് പറഞ്ഞു.

അക്കാര്യം ഞാനറിയാതിരിക്കാൻ ഞങ്ങൾ തമ്മിൽ സംസാരിക്കുകയോ കാണുകയോ ചെയ്യില്ല എന്നുറപ്പിക്കാനാണ് ഞങ്ങളെ തമ്മിൽ നിങ്ങളുടെ പോലീസ് അകറ്റി നിർത്തുന്നത് എന്ന് എനിക്ക് മനസിലായി. ഞങ്ങൾ തമ്മിൽ സംസാരിച്ചു എന്നറിഞ്ഞാൽ കൊല്ലപ്പെടുമെന്ന് എന്നോട് അവൾ പറഞ്ഞതുകൊണ്ട് ഞങ്ങൾ രണ്ടുവർഷം ഗുഹാജീവികളെ പോലെ ഞെങ്ങിയും ഞരങ്ങിയും സംസാരിച്ചു. ഞങ്ങളുടെ ബന്ധം ഒടുവിൽ കാവൽപട്ടികൾ തിരിച്ചറിഞ്ഞു എന്ന് മനസിലായതുകൊണ്ട് അവളുടെ ജീവന് ഭീഷണിയുണ്ട് എന്ന ഭയം ഞാൻ പുറത്തു പറഞ്ഞു. ഇന്ന് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇന്നേ ദിവസം വരെ ഞങ്ങൾക്ക് പിന്നീട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.

മഞ്ജു വാര്യർ ഇന്നേ ദിവസം വരെ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. പക്ഷെ നിങ്ങളുടെ സർക്കാർ നിയന്ത്രിക്കുന്ന നിങ്ങളുടെ പോലീസ്, എനിക്കെതിരെ വീണ്ടും ഒരു കേസെടുത്തു. പ്രണയം പറഞ്ഞു ശല്യപ്പെടുത്തുന്നു എന്ന് മഞ്ജു വാര്യർ ഇമെയിൽ വഴി ഒരു പരാതി അയച്ചുവത്രേ. നിങ്ങളുടെ പോലീസ് നിങ്ങളുടെ തത്വശാസ്ത്രമാണോ പിന്തുടരുന്നത് എന്ന് അറിയില്ല. അതോ നിങ്ങളുടെ തത്വശാസ്ത്രം ഇപ്പോൾ നിശ്ചയിക്കുന്നത് നിങ്ങളുടെ പോലീസ് ആണോ എന്നും അറിയില്ല. എനിക്കെതിരെ ഇമെയിൽ വഴി നൽകി എന്ന് പറയുന്ന പരാതിയുടെ പകർപ്പും അതിലെ പച്ചയായ കള്ളത്തരവും ഞാൻ ചൂണ്ടിക്കാട്ടിയ പോസ്റ്റ്‌ ചുവടെ കാണാം. ഇതുവരെയും ആ കേസിലും മഞ്ജു വാര്യരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല.

ഞാനിപ്പോൾ കേരളത്തിലില്ലാത്തതുകൊണ്ട് മാത്രം എനിക്ക് ഈ വിഷയം വീണ്ടും വീണ്ടും സംസാരിക്കാൻ കഴിയുന്നു. കേരളത്തിലായിരുന്നെങ്കിൽ നിങ്ങളുടെ പോലീസ് എന്നെ മൂന്നാം നാൾ അറസ്റ്റ് ചെയ്തേനെ. നിശബ്ദനാക്കിയേനെ. പരസ്പരം പ്രണയിക്കുന്ന രണ്ട് മനുഷ്യരെ അകറ്റി നിർത്താൻ ഒരു സംസ്ഥാനത്തിന്റെ പോലീസ് സേന പരിശ്രമിക്കുന്ന കാഴ്ച എത്ര ജൂഗുപ്തസാവഹമാണ്. മനുഷ്യസ്നേഹത്തിൽ കെട്ടിയുയർത്തിയത് എന്ന് പറയപ്പെടുന്ന നിങ്ങളുടെ പ്രസ്ഥാനമാണ് ആ സംസ്ഥാനം ഭരിക്കുന്നത് എന്ന് പറയുമ്പോൾ നിങ്ങൾക്കതിൽ ലജ്ജ തോന്നേണ്ടതല്ലേ?

എനിക്കെതിരെ നിങ്ങളുടെ പോലീസ് രണ്ടു തവണ കള്ളക്കേസ് രജിസ്റ്റർ ചെയ്തു എന്നതുമാത്രമല്ല. എനിക്കെതിരെ കളവായ പ്രചരണം നടത്താൻ നിങ്ങളുടെ പോലീസ് പത്രപ്രവർത്തകർക്ക് കള്ളവാർത്തകൾ നൽകുകയും ചെയ്തു. 2022 ൽ എനിക്കെതിരെ മഞ്ജു വാര്യർ പരാതി നൽകി എന്നവർ പറഞ്ഞു. മഞ്ജു വാര്യർ മൊഴി നൽകിയോ? ഈ ചോദ്യം ഒഴിവാക്കാൻ മഞ്ജുവാര്യരുടെ മൊഴി എടുത്താൽ അത് കോടതിയിൽ കൊടുക്കേണ്ടി വരും എന്നതുകൊണ്ട്, എനിക്കത് എടുക്കാൻ കഴിയും എന്നതുകൊണ്ട് മഞ്ജു വാര്യരെ കൊണ്ട് പോലീസ് കോടതിയിൽ രഹസ്യമൊഴി നൽകിച്ചു.

എന്താണതിലുള്ളതെന്ന് മഞ്ജുവാര്യർക്കും മജിസ്‌ട്രെറ്റിനും അല്ലാതെ മറ്റാർക്കും അറിയില്ല എന്നിരിക്കെ നിങ്ങളുടെ പോലീസ് പത്രക്കാരോട് മഞ്ജു വാര്യർ എനിക്കെതിരെ വധഭീഷണിക്ക് മൊഴി നൽകി എന്ന് പ്രചരിപ്പിച്ചു. എന്തിന്? 2022 ൽ എനിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ആണ് എന്നവർ പറഞ്ഞു. എവിടെ ജാമ്യമില്ലാത്ത വകുപ്പുകൾ? എവിടെ അന്വേഷണ റിപ്പോർട്ട്? എവിടെ കുറ്റപത്രം? 2025 ൽ പുതിയ പരാതി ഉണ്ടായി എന്ന് കളവു പറഞ്ഞുകൊണ്ട് എനിക്കെതിരെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചു എന്നവർ പറഞ്ഞു. എവിടെ നിങ്ങളുടെ പോലീസിന്റെ റിപ്പോർട്ട്? ജാമ്യം റദ്ദാക്കിയോ? എന്തുകൊണ്ടില്ല? എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു എന്നവർ പറഞ്ഞു.

എവിടെ അറസ്റ്റ് വാറന്റ്? എവിടെ ലുക്ക് ഔട്ട് നോട്ടീസ്? ഇതാണോ നിങ്ങളുടെ നീതി? ഇതാണോ നിങ്ങൾ പറയുന്ന മനുഷ്യ സ്നേഹം? മനുഷ്യ സ്നേഹത്തിൽ കെട്ടിയുയർത്തിയതെന്ന് നിങ്ങൾ വീമ്പിളക്കുന്ന നിങ്ങളുടെ പ്രസ്ഥാനം തന്നെയാണോ നിങ്ങളുടെ ഭരണത്തെയും നിങ്ങളുടെ പോലീസിനെയും നിയന്ത്രിക്കുന്നത്? അതോ തെരുവുഗുണ്ടകളെ പോലെ കേരളത്തിന്റെ നിരത്തുകളിൽ അഴിഞ്ഞാടുന്ന പോലീസ് സേനയാണോ ഇപ്പോൾ നിങ്ങളെ നിയന്ത്രിക്കുന്നത്? എന്നും സനൽകുമാർ ചോദിക്കുന്നു.

More in Social Media

Trending

Recent

To Top