Bollywood
സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി; 26കാരനെ അറസ്റ്റ് ചെയ്ത് പോലീസ്, മാനസിക പ്രശ്നമുണ്ടെന്ന് സംശയം
സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി; 26കാരനെ അറസ്റ്റ് ചെയ്ത് പോലീസ്, മാനസിക പ്രശ്നമുണ്ടെന്ന് സംശയം
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കേസിൽ പ്രതിയെ പിടികൂടിയിരിക്കുകയാണ് പൊലീസ്. 26 വയസുകാരനാണ് പിടിയിലായത്. ഗുജറാത്തിലെ ബറോഡയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം.
വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യയാണ് അറസ്റ്റിലായത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് സംശയമുള്ളതായി പോലീസ് പറയുന്നു. പിടിയിലായ മായങ്ക് പാണ്ഡ്യക്ക് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് മുംബൈയിലെ വോർലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീഷണി വന്നത്.
സൽമാൻറെ കാർ ബോംബ് വച്ച് പൊട്ടിക്കുമെന്നും സൽമാനെ കൊല്ലുമെന്നുമായിരുന്നു ഭീഷണി സന്ദേശം. മുംബൈ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 14നാണ് സൽമാൻറെ വീട്ടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഇത് കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോളിവുഡ് നടന് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികൾ ലഭിച്ചിട്ടുണ്ട്. 1998 ലെ കൃഷ്ണമൃഗ വേട്ട കേസിൽ സൽമാൻ ഖാനെ ലക്ഷ്യം വച്ചാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. ബിഷ്‌ണോയി സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള മൃഗമാണ് കൃഷ്ണമൃഗം.
2024-ൽ, കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് ഒരു ക്ഷേത്രം സന്ദർശിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ബിഷ്‌ണോയി സംഘത്തിൽ നിന്ന് ഖാന് പുതിയൊരു ഭീഷണി ലഭിച്ചു. ഒക്ടോബർ 30-ന്, രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു അജ്ഞാത വ്യക്തി വീണ്ടും നടനെ ഭീഷണിപ്പെടുത്തി .
