Connect with us

തന്റേടത്തോടെ സിനിമയെടുത്ത പൃഥ്വിരാജിനെ അഭിനന്ദിക്കുന്നു, നമ്മുടെ നാട്ടിലെ ജനങ്ങൾ കാണേണ്ട സിനിമ; എമ്പുരാനെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എമ്പുരാൻ എന്ന സിനിയുമായി ബന്ധപ്പെട്ട വിവാ​ദങ്ങളാണ് പ്രധാന ചർച്ചാ വിഷയം. ഇതിനോടകം തന്നെ നിരവധി പേരാണ് വിമർശനങ്ങളും വാദപ്രതിവാദങ്ങളുമൊക്കെയായി രം​ഗത്ത് വന്നിരുന്നത്. ഇപ്പോഴിതാ എമ്പുരാൻ സിനിമയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

കേരളത്തിൽ ഇറങ്ങിയതിൽ വെച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാൻ എന്നും ലോക സിനിമയോട് കിടപിടിക്കുന്ന സിനിമയിൽ സാമൂഹികമായ പല പ്രശ്‌നങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. നമ്മുടെ നാട്ടിലെ ജനങ്ങൾ കാണേണ്ട സിനിമയാണ്. തന്റേടത്തോടെ സിനിമയെടുത്ത പൃഥ്വിരാജിനെ അഭിനന്ദിക്കുന്നു.

സിനിമയാകുമ്പോൾ സാമൂഹിക പ്രശ്‌നങ്ങൾ പലതും ഉന്നയിക്കും. കലാരൂപത്തെ കലാരൂപമായി കണ്ട് ആസ്വദിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കത്തിവെപ്പാണ് റീ സെൻസറിംഗ്. ഇതിന് മുമ്പ് ഇതിനേക്കാൾ ശക്തമായ പ്രമേയങ്ങൾ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.

തെറ്റിദ്ധാരണയുണ്ടാക്കി ആളുകൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ല. എല്ലാവരും സിനിമ കാണുക. വർഗീയത അപകടമാണ്. വർഗീയതയ്‌ക്കെതിരായ ആശയ പ്രചാരണം നടത്താൻ എമ്പുരാൻ ടീം മുന്നോട്ട് വന്നതിനെ അഭിനന്ദിക്കുന്നു. മോഹൻലാലിന്റെ ഖേദപ്രകടനം അദ്ദേഹത്തിന്റെ അഭിപ്രായമാണ്. നമ്മളെല്ലാവരും ഒന്നാണ്. ഇന്ത്യക്കാരാണ് എന്നാണ് സിനിമയുടെ ആശയം. അതിൽ കത്തിവെക്കേണ്ടതില്ല. നല്ല സിനിമയാണ്. എല്ലാവരും കാണണമെന്നും സജി ചെറിയാൻ പറഞ്ഞു.

More in Malayalam

Trending

Recent

To Top