News
തലയിലും മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകൾ; നടൻ രോഹിത് ബാസ്‌ഫോറെ വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
തലയിലും മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകൾ; നടൻ രോഹിത് ബാസ്‌ഫോറെ വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
ഫാമിലി മാൻ 3 എന്ന വരാനിരിക്കുന്ന പരമ്പരയിൽ പ്രധാന വേഷത്തിലെത്തിയ നടൻ രോഹിത് ബാസ്‌ഫോറെ മരിച്ച നിലയിൽ കണ്ടെത്തി. ഗുവാഹതിയിലെ ഗർഭംഗ വെള്ളച്ചാട്ടത്തിന് സമീപമാണ് ദുരൂഹസാഹചര്യത്തിൽ നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ നടന്റെ കുടുംബം ഇത് കൊ ലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.
പാർക്കിങ്ങിനെ ചൊല്ലി അടുത്ത കാലത്ത് സംഘർഷം നടന്നിരുന്നു. ഇതാണ് കൊ ലപാതകത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് രോഹിത് മുംബൈയിൽ നിന്നും ഗുവാഹതിയിലെത്തിയത്. ഇക്കഴിഞ്ഞ ഞായാറാഴ്ച സുഹൃത്തുക്കൾക്കൊപ്പം ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് രോഹിത് പോയതായി ബന്ധുക്കൾ പറയുന്നു.
എന്നാൽ വൈകിട്ട് മുതൽ രോഹിതിനെ ഫോണിൽ വിളിച്ചപ്പോൾ ലഭിച്ചിരുന്നില്ല. അപകടം ഉണ്ടായി ഒരു മണിക്കൂറിന് ശേഷം രോഹിത് അപകടത്തിൽപ്പെട്ടുവെന്നും, ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചെന്നും വിനോദയാത്രയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിളിച്ചറിയിക്കുകയായിരുന്നു എന്നുമാണ് കുടുംബം പറയുന്നത്.
തിങ്കളാഴ്ച ഗുവാഹതി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തലയിലും മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകൾ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പാർക്കിങ് തർക്കവുമായി ബന്ധപ്പെട്ട് താരത്തിനെ കൊ ല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതായും വിനോദയാത്രയ്ക്ക് ഒപ്പം പോയ സുഹൃത്തിന്റെ വിവരങ്ങൾ പൊലീസിന് കൈമാറിയതായും ബന്ധുക്കൾ പറഞ്ഞു.
