Connect with us

ഒരു ഇംഗ്ലീഷ് വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്, ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു

Malayalam

ഒരു ഇംഗ്ലീഷ് വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്, ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു

ഒരു ഇംഗ്ലീഷ് വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്, ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു

പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.

രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.

നിരവധി ഫോട്ടോ ഷൂട്ടുകളിലും റീൽസുകളിലും പ്രത്യക്ഷപ്പെട്ട രേണു സുധി ഇപ്പോൾ ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുന്നതിന്റെ തിരക്കിലാണ്. തൻസീർ കൂത്തു പറമ്പ് സംവിധാനം ചെയ്യുന്ന വെബ് സീരിസിലാണ് രേണു ഇപ്പോൾ അഭിനയിക്കുന്നത്. ആറാട്ടണ്ണനു ശേഷം തിയറ്ററിനു മുന്നിൽ നിന്നുള്ള സിനിമാ നിരൂപണത്തിലൂടെ വൈറലായ അലിൻ ജോസ് പെരേരയും ഇതിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പ്രതീഷുമായുള്ള വീഡിയോകൾ ഇതിനകം സൈബറിടത്ത് വൈറലായിരുന്നു.

ഭാര്യയും ഒരു കുഞ്ഞുമുള്ള പ്രതീഷിന്റെ കുടുംബം രേണു തകർക്കും എന്ന നിലയിലാണ് ഇപ്പോൾ കമന്റ് ബോക്‌സിലെ വിമർശനങ്ങൾ. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധിയും പ്രതീഷും ഒരുമിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. രേണു കാരണം പ്രതീഷിന്റെ കുടുംബജീവിതം തകരുമെന്ന് വിമർശിച്ചവർക്കുള്ള മറുപടിയും ഇവർ പറഞ്ഞു. ഞങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്ന് ഒരുപാട് പേർ പേഴ്‌സണൽ മെസേജ് അയക്കാറുണ്ടെന്ന് പ്രതീഷ് പറഞ്ഞു.

ഒരു സിനിമയിലാണ് അഭിനയിക്കുന്നതെങ്കിൽ ഡയറക്ടർ കെട്ടിപ്പിടിച്ച് അഭിനയിക്കാൻ പറഞ്ഞാൽ എനിക്ക് പറ്റില്ല എന്ന് പറയാൻ കഴിയില്ലെന്ന് പ്രതീഷ് പറഞ്ഞു. ഭാര്യയും അമ്മയും അച്ഛനും ഉൾപ്പെടെ എല്ലാവരും നല്ല പിന്തുണയാണ് എനിക്ക് നൽകുന്നത്. ഞങ്ങളുടേത് ലൗ മാര്യേജ് ആണ്. ഞാൻ സിനിമയിൽ എത്തിച്ചേരണമെന്ന് ഭാര്യയ്ക്ക് വലിയ ആഗ്രഹമുണ്ട്.

രേണുചേച്ചിയെ അവൾക്കു നന്നായി അറിയാം. ഇതുവരെ ഒരു പ്രശ്‌നവും ഇല്ലാതെയാണ് മുമ്പോട്ട് പോകുന്നത്. രേണുവുമായി അഭിനയിച്ചതോടെ എന്റെ സമയം തെളിഞ്ഞതായും പ്രതീഷ് പറഞ്ഞു. പ്രതീക്ഷമായി അഭിനയിക്കുമ്പോൾ താൻ വളരെ കംഫർട്ടബിൾ ആണെന്ന് രേണു പറഞ്ഞു. കെട്ടിപ്പിടിച്ച് അഭിനയിക്കാൻ പറ്റത്തില്ലെന്ന് പറയുന്നവർ വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്. ഉള്ളിൽ കംഫർട്ടബിൾ അല്ലെങ്കിൽ പോലും അഭിനയം അഭിനയം മാത്രമായിട്ടാണ് ഞാൻ കാണുന്നത്.

പ്രതീഷിന്റെ ഭാര്യയ്ക്ക് അവൻ സിനിമയിൽ നല്ല നിലയിൽ എത്തണമെന്ന് വളരെയധികം ആഗ്രഹമുണ്ട് അതുകൊണ്ട് ആ കുടുംബം പ്രതീഷിന് വലിയ പിന്തുണ നൽകുന്നുണ്ടെന്നും രേണു പറഞ്ഞു. ലിപ് ലോക്ക് രംഗം രംഗങ്ങൾ ചെയ്യാൻ തനിക്ക് ബുദ്ധിമുട്ടുണ്ട്. സൈനയിൽ കൊടുക്കാനുള്ള സിനിമയിൽ ഒരു ലിപ് ലോക്ക് രംഗം ഉണ്ടായിരുന്നു. അത് അഭിനയിക്കാൻ പറ്റില്ലെന്ന് താൻ പറഞ്ഞപ്പോൾ അവർ ഓക്കേ പറഞ്ഞു.

തൻസീർ കൂത്തുപറമ്പ് സംവിധാനം ചെയ്യുന്ന വെബ് സീരിസാണ് ഇനി ഇറങ്ങാനുള്ളത്. ഒരു ഇംഗ്ലീഷ് വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്. ലഹരിക്കെതിരെ പോരാടുന്ന ഒരു വെബ് സീരിസിലും അഭിനയിക്കുന്നുണ്ട് – രേണു പറഞ്ഞു.

സിനിമയിലെ നടിമാർ വയറൊക്കെ കാണിച്ച് അഭിനയിക്കുമ്പോൾ അത് നെഗറ്റീവ് ആയി ആരും കാണുന്നില്ലെന്നും തന്റെ ഫോട്ടോ ഷൂട്ടുകൾ മാത്രമാണ് വിമർശനത്തിന് വിധേയമാകുന്നതെന്നും രേണു പറഞ്ഞു. പാലക്കാട് ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ ധരിച്ച ഡ്രസിനെതിരേ ഒരുപാട പേർ കമന്റ് ചെയ്തു. മുകളിൽ നിന്നൊക്കെയാണ് ക്യാമറ ഷൂട്ട് ചെയ്തത്. രേണു സുധി കാണിച്ചു തുടങ്ങി എന്ന ടൈറ്റിലിലാണ് കമന്റുകൾ വന്നത്. ഈ കമന്റുകൾ തന്നെ നിരാശപ്പെടുത്തുന്നില്ലെന്നും രേണു പറഞ്ഞിരുന്നു.

അടുത്തിടെ, രേണു രണ്ടാമതും വിവാഹിതയാകുന്നുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നാലെ പ്രതികരണവുമായി രേണു രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ ഇനി ഒരാളെ വിവാഹം ചെയ്താൽ അയാളെ ജനങ്ങൾ വെറുതെ വിടുമെന്ന് തോന്നുന്നില്ലെന്നും ആ റിസ്ക്ക് എടുക്കാൻ പറ്റിയൊരാൾ വന്നാൽ മാത്രമെ വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കൂവെന്നും രേണു പറഞ്ഞിരുന്നു.

രണ്ടാം വിവാഹം ലോകത്ത് ആദ്യമായി നടക്കുന്നതൊന്നുമല്ല. പക്ഷെ എന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ‌ ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും. രേണു സുധിയെന്ന ഞാൻ യഥാർ‌ത്ഥത്തിൽ വീണ്ടും ഒരു വിവാഹം കഴിച്ചാൽ നടക്കാൻ പോകുന്ന സംഭവങ്ങൾ നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ആ മനുഷ്യനെ ആളുകൾ വെറുതെ വിടുമോ?.

പാവം ആ മനുഷ്യനെ കൂടി ഞാൻ ഇതിലേക്ക് ഇടണോ. ആ സാഹചര്യത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഞാൻ ഇനി ഒരു വിവാഹത്തിലേക്ക് കടന്നാലുള്ള അഭിപ്രായം എന്താണെന്ന് അറിയാൻ കഴിഞ്ഞ ദിവസം ഞാൻ ചെറുതായി ഒരു ബോംബിട്ട് കൊടുത്തിരുന്നു. അത് വൈറലായിരുന്നു. രേണു സുധി പ്രണയത്തിൽ എന്നൊക്കെ പറഞ്ഞ് സോഷ്യൽമീഡിയയിൽ അത് പ്രചരിക്കുകയും ചെയ്തിരുന്നു. എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നയാൾ എന്നാണ് രേണു പറഞ്ഞത്.

രേണുവിന്റെ തോന്നൽ ശരിയാണെന്നാണ് വീഡിയോ വൈറലായതോടെ വരുന്ന കമന്റുകൾ. ഒരു വ്യക്തിയെ അപമാനിക്കാനും ചവിട്ടി തേയ്ക്കാനും നമ്മൾ മലയാളികൾ മുന്നിലാണ്. ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നാൽ സഹായിക്കാൻ ആരും കാണില്ല. അപമാനിക്കാൻ എല്ലാവരും കാണും. ആര് ചവിട്ടി താഴ്ത്തിയാലും അവിടെ നിന്നും പൂർവാധികം ശക്തിയോടെ എഴുന്നേറ്റ് രേണു മുന്നോട്ട് പോകണം എന്നായിരുന്നു ഒരാൾ കുറിച്ചത്.

ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്.

അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു. ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ.

മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറഞ്ഞിരുന്നു.

മൂത്ത മകൻ കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്നും രേണു പറയുന്നു. കിച്ചു എന്നെ കുറിച്ച് ഒരിക്കലും നെഗറ്റീവ് പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിശ്വാസം അതാണ്. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങിലാണ് ഞങ്ങൾ രണ്ടുപേരും പോകുന്നതെന്ന് രേണു പറയുന്നു. അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.

അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞിരുന്നത്.

തന്റെ ഒരു ചിത്രവും അതിനൊപ്പം രേണു പങ്കുവച്ച രണ്ട് വരിയുമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രേണു പ്രണയത്തിലാണോ എന്ന ചർച്ചകൾക്ക് തുടക്കമിട്ടത്. പ്രണയത്തെക്കുറിച്ചാണ് രേണു പോസ്റ്റിൽ പറയുന്നത്. ‘എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്. അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ല” എന്നാണ് രേണുവിന്റെ പോസ്റ്റ്.

ഇതോടെയാണ് രേണു പ്രണയത്തിലാണോ എന്ന് പലരും ചോദിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കമന്റുകൾക്ക് രേണു മറുപടിയും നൽകുന്നുണ്ട്. സുധിച്ചേട്ടൻ എന്നൊരാൾ കമന്റ് ചെയ്തപ്പോൾ എട്ടൻ പോയി. എങ്കിലും ഏട്ടൻ എന്നും മനസിൽ ദൈവത്തിന് തുല്യമാണ്” എന്നാണ് രേണു നൽകിയ മറുപടി. സുധിച്ചേട്ടൻ എന്നും ഉണ്ടാകും എന്നും രേണു പറയുന്നുണ്ട്. അത് സുധിച്ചേട്ടൻ അല്ലാതെ ആരാ എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. സമയം ആവട്ടെ പറയാം എന്നായിരുന്നു രേണുവിന്റെ മറുപടി.

ഈ കുട്ടിക്ക് ഒറ്റയ്ക്ക് സർവൈസ് ചെയ്യാൻ ഉള്ള മനക്കട്ടിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷെ ആ കുട്ടിക്ക് ഒരു പങ്കാളി വേണമെന്നുണ്ടെങ്കിൽ അത് കല്ല്യാണം കഴിച്ചോട്ടേ. അവരാർക്കും ഉപദ്രവമൊന്നും ചെയ്യുന്നില്ലല്ലോ. പിന്നെ വേറെ കല്യാണം കഴിക്കില്ലാന്ന് പറഞ്ഞത്. അതിപ്പോൾ ഓരോ മാനസികാവസ്ഥ ഡിപ്പെന്റ് ചെയ്താകില്ലേ.

ആ പറഞ്ഞ സമയത്ത് ഒരുപക്ഷെ സുധി ചേട്ടന്റെ മരണത്തിൽ നിന്ന് മൂവ് ഓൺ ആയി കാണില്ല. സമയം കഴിയുന്തോറും ആ വേദനയും കുറഞ്ഞു വരുമല്ലോ. ചിലപ്പോൾ ഒരു വിഷമം എപ്പോഴും കാണും. എന്തായാലും ജീവിതത്തിൽ ഒറ്റപ്പെടുന്നത് അത്ര സുഖമുള്ള കാര്യമല്ല. അവർക്ക് കല്ല്യാണം കഴിക്കണെങ്കിൽ കഴിച്ച് സന്തോഷായി ജീവിക്കട്ടെ. അതിലൊന്നും നാട്ടുക്കാരുടെ സമ്മതം ആവശ്യമില്ലെന്നാണ് ഒരാൾ കുറിച്ചിരുന്നത്.

More in Malayalam

Trending

Recent

To Top