Malayalam
ക്വാറന്റീനിലാണ്; പുറത്തേക്ക് ഇറങ്ങാന്‍ അനുമതിയില്ലായിരുന്നു; സ്നേഹിക്കുന്നവർ അടുത്തുണ്ടായിരുന്നുവെങ്കിൽ…
ക്വാറന്റീനിലാണ്; പുറത്തേക്ക് ഇറങ്ങാന്‍ അനുമതിയില്ലായിരുന്നു; സ്നേഹിക്കുന്നവർ അടുത്തുണ്ടായിരുന്നുവെങ്കിൽ…
ഇമ്മാനുവൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റീനു തോമസ്. നടി എന്നതിലുപരി എയർഹോസ്റ്റസാണ് റീനു. രണ്ട് പ്രൊഫഷനുകള്‍ ഒരേ സമയം കൊണ്ട് നടക്കുന്ന മലയാളത്തിലെ നായിക എന്ന് വിശേഷിപ്പിക്കാം. കൊറോണ എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ചപ്പോള്‍ തന്റെ പ്രൊഫഷനില്‍ ജോലി ചെയ്യുന്നവരെക്കുറിച്ച് ആരും എവിടെയും ഒന്നും പറഞ്ഞു കേട്ടില്ല എന്ന പരിഭവം ഒരു മാഗസീൻ അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുകയാണ് റീനു മാത്യൂസ്.
‘കൊറോണയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എയര്‍ലൈന്‍ ജോലിക്കാരെക്കുറിച്ച് ആരുമൊന്നും കാര്യമായി പറഞ്ഞു കേട്ടില്ല. വലിയ റിസ്ക് ഉണ്ട് ഞങ്ങളുടെ ജോലിക്കും. യാത്രികരെ സുരക്ഷിതരായി എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം. കൊറോണക്കാലത്ത് ലോകമെങ്ങും നടന്നത് യുദ്ധകാലടിസ്ഥാനത്തിലുള്ള ഒഴിപ്പിക്കലായിരുന്നു. മാര്‍ച്ച് 25നാണ് കമ്ബനി രണ്ടാഴ്ചത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയത്. ഞാനന്ന് ഓസ്ട്രേലിയയിലെ മെല്‍ബണിലായിരുന്നു. തിരികെ ദുബായില്‍ ഇറങ്ങിയ വഴി കോവിഡ് ടെസ്റ്റ് ചെയ്തു. കുഴപ്പമോന്നുമില്ല. ഇപ്പോള്‍ ഹോം ക്വാറന്റീനിലാണ്. മെല്‍ബണില്‍ ഞങ്ങള്‍ക്ക് ഹോട്ടലില്‍ നിന്നു പുറത്തേക്ക് ഇറങ്ങാന്‍ അനുമതിയില്ലായിരുന്നു.
അത്ര പ്രാധാന്യത്തോടെയാണ് ലോകം ഈ മഹാമാരിയെ കാണുന്നത്. അതുകൊണ്ട് അതിലൊരു വിട്ടുവീഴ്ചയ്ക്കും നമ്മള് തയ്യാറാവരുത്. സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ചോദിക്കുന്നത് കണ്ടു. ക്വാറന്റീന് കഴിഞ്ഞാല്‍ ആദ്യം കാണാനാഗ്രഹിക്കുന്ന മുഖം ആരുടെതാണെന്ന്. എനിക്കത് എന്റെ അമ്മയുടെതാണ്. സത്യത്തില്‍ തനിയെ ഇരിക്കുമ്ബോള്‍ സ്നേഹിക്കുന്നവരൊക്കെ അടുത്തുണ്ടായിരുന്നെങ്കിലെന്ന് തോന്നും. അത് മാത്രമാണ് ഫ്ലാറ്റില്‍ തനിച്ചിരിക്കുമ്ബോള് എന്റെ സങ്കടം.
REENU THOMAAS
