Social Media
ഇനി പബ്ജി കളിക്കാം ; മൊബൈലിൽ അല്ല . റിയൽ ലൈഫ് “പബ്ജി ദ്വീപ് ” ഒരുങ്ങുന്നു
ഇനി പബ്ജി കളിക്കാം ; മൊബൈലിൽ അല്ല . റിയൽ ലൈഫ് “പബ്ജി ദ്വീപ് ” ഒരുങ്ങുന്നു
ലോകത്തു ഇത്രയും അധികം ആരാധകരുള്ള വീഡിയോ ഗൺ വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം .മൊബൈൽ ,പി സി വേര്‍ഷനുകളായി 50 ലക്ഷത്തിലധികം കോപ്പികൾ വിട്ടു പോയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .
ക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്ബനിയായ ബ്ലൂഹോലിനു കീഴില്‍ പബ്ജി കോര്പ്പറേഷന് പുറത്തിറക്കിയ ഗെയിമിന് ഏതാണ്ട് 400 മില്ല്യണ്‍ കളിക്കാരുണ്ടെന്നാണ് കണക്ക്. പബ്ജി ഗെയിമിനോടുള്ള അഡിക്ഷന് വളരെ ഗുരുതരമാണെന്ന് കണക്കാക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഈ ബാറ്റില്‍ഗ്രൗണ്ട് ഗെയിം നിരോധിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നതും അണിയറ രഹസ്യമാണ്. ഇത്തരം പബ്ജി അഡിക്ഷന്്റെ ഏറ്റവും പുതിയതും വിചിത്രവുമായ ഒരു വാര്‍ത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗെയിമിനോടുള്ള കടുത്ത ആരാധന മൂലം ഒരു സ്വകാര്യ ദ്വീപ് തന്നെ പബ്ജി യുദ്ധക്കളമാക്കാന്‍ ഒരു കോടീശ്വരന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഡംബര ഷോപ്പിംഗ് സൈറ്റായ ഹഷ്ഹഷില് വന്ന ഒരു പരസ്യമാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. ഒരു സ്വകാര്യ ദ്വീപില്‍ പബ്ജി ബാറ്റില്‍ഫീല്‍ഡ് നിര്‍മ്മിക്കുന്നതിന് തന്നെ സഹായിക്കാന്‍ സന്നദ്ധതയുള്ള ഗെയിം നിര്‍മ്മാതാക്കളെ തേടിക്കൊണ്ട് പേരു വെളിപ്പെടുത്താത്ത ഒരു കോടീശ്വരനാണ് പരസ്യം നല്‍കിയത്. ദ്വീപില്‍ റിയല്‍ ലൈഫ് പബ്ജി ടൂര്‍ണമെന്റ് നടത്താനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.
മത്സരത്തില്‍ പരിക്കേല്‍ക്കാതിരിക്കാനായി എയര്‍സോഫ്റ്റ് തോക്കുകളാവും ഉപയോഗിക്കുക.12 മണിക്കൂര്‍ നീളുന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണവും ക്യാമ്ബിങ് സൗകര്യങ്ങളും ലഭിക്കും.വിജയിക്കുന്നയാള്‍ക്ക് ലഭിക്കുക ഒരു ലക്ഷം യൂറോ ആണെന്നാണ് റിപ്പോര്‍ട്ട്.
real life pubg island soon
