Malayalam
പ്ലേ ബോയ് മോഡൽ; ചുംബന സമരത്തിലെ നായിക; രശ്മിയുടെ യഥാർത്ഥ ജീവിതം.. വൈറൽ ആവാനുള്ള കാരണങ്ങൾ ഇതൊക്കെ
പ്ലേ ബോയ് മോഡൽ; ചുംബന സമരത്തിലെ നായിക; രശ്മിയുടെ യഥാർത്ഥ ജീവിതം.. വൈറൽ ആവാനുള്ള കാരണങ്ങൾ ഇതൊക്കെ
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിലെ പങ്കാളി. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആര് നായര്‍ ചുംബന സമരവും കഴിഞ്ഞ് ഫേസ്ബുക്കിലെ പെണ്‍വാണിഭ സംഘത്തില്‍ വരെ എത്തിയെന്നായിരുന്നു കഥകൾ. വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും രശ്മിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് ഒരു കുറവും ഉണ്ടായില്ല.
സാമൂഹിക കാര്യങ്ങളില്‍ രശ്മി വളരെ വ്യക്തമായ അഭിപ്രായം പറയുന്നു. ഇടതായാലും വലതായാലും ഒരു പോലെ വിമർശിക്കുന്നു. സംഘികളാണ് എതിർവശത്തെങ്കിൽ രശ്മിയുടെ എഴുത്തിന് മൂർച്ച കൂടും.
എത്രയൊക്കെ തന്നെയായലും രശ്മിയ്ക്ക് ആരധകർ ഏറെയാണ്.ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമും നോക്കിയാൽ അത് വ്യക്തമാണ്. ഡോഷ്യൽ മീഡിയയിൽ സജീവമായ രശ്മി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലാണ്.
മണിക്കൂറുകൾ കൊണ്ട് ആയിരക്കണക്കിന് പേരാണ് രശ്മി നായരുടെ ചിത്രം ലൈക്ക് ചെയ്തത്. കമന്റ് ചെയ്തവരും ലൈക്ക് ചെയ്തവരും വേറെ
പ്ലേ ബോയ് അടക്കമുള്ള ഇന്റര്‍നാഷണല്‍ മാഗസിനുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രശ്മി നായര്‍ മുൻപും ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ട് ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. സാധാരണ ഒരു മലയാളി സെലിബ്രിറ്റിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത ധൈര്യമാണ് രശ്മി പല ചിത്രങ്ങളിലൂടെയും കാണിച്ചിരുന്നത് .
സോഷ്യല്‍ മീഡിയ പേജുകളിൽ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട മോഡലായിരുന്നു രശ്മി ആര് നായര്‍. ഓണ്‍ലൈനില്‍ രശ്മി നായര്‍ നടത്തിയ സെല്‍ഫ് മാര്‍ക്കറ്റിങ് തന്നെയാണ് അതിന് പ്രധാന കാരണം എന്ന് പറയാം. ഒപ്പം ചുംബന സമരം എന്ന മേല്‍വിലാസവും. എണ്ണമില്ലാത്ത ടോപ്ലെസ് ഫോട്ടോകളിലൂടെയാണ് രശ്മി ഫേസ്ബുക്കില്‍ വിപ്ലവം നടത്തിയത്. ചുംബനസമരത്തിലൂടെ മോഡല്‍ രംഗത്ത് സജീവമാണെങ്കിലും കേരളത്തില്‍ രശ്മി ആര് നായര്‍ എന്ന പേര് അതിപ്രശസ്തമായത് ചുംബന സമരത്തിലൂടെയാണ്.
കേരളത്തിന്റെ ബിക്കിനി മോഡല്‍ എന്നാണ് പരസ്യരംഗങ്ങളില്‍ രശ്മി ആര് നായര്‍ അറിയപ്പെടുന്നത്. പ്ലേബോയ് അടക്കമുള്ള പ്രശസ്ത മാഗസിനുകള്‍ക്ക് രശ്മി മോഡലായിട്ടുണ്ട്.
കേരളത്തിലെ കൊല്ലം ജില്ല സ്വദേശിനിയാണ് രശ്മി ആര് നായര്‍. പത്തനാപുരത്ത് നിന്നും ചെന്നൈ വഴിയാണ് രശ്മി മോഡലിങിലേക്കും പ്രശസ്തിയിലേക്കും എത്തുന്നത്.
കൊച്ചിയിലെ ചുംബനസമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പോലീസ് വാനില്‍ ചുംബിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ബിക്കിനി ഷൂട്ട് എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്ന മലയാളികളുടെ സദാചാരബോധത്തോടുള്ള വെല്ലുവിളിയാണ് രശ്മി ആര് നായരുടെ ഓരോ ചിത്രങ്ങളും.
പല തകർച്ചകൾ നേരിട്ടിട്ടും അതിൽനിന്നെല്ലാം തിരിച്ചുവന്ന് താരമായി ഇന്ന് രശ്മി മാറിയിരിക്കുകയാണ്
