റാണുവിന്റെ ചിത്രങ്ങൾ എല്ലാം വ്യാജം; യഥാർത്ഥ ചിത്രവുമായി മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യ!
ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കറുടെ ഗാനം പശ്ചിമ ബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയ റാണുവിനെ ആരും മറക്കില്ല. തന്റെ ഉള്ളിലുള്ള കലാകാരിയെ ഈ പാട്ടിലൂടെയാണ് ലോകം മുഴുവൻ അറിഞ്ഞത്. ഏക് പ്യാര് ക നഗ്മാ ഹെ’ എന്ന ഗാനം ആലപിച്ചാണ് റാണു സ്വരമാധുരി കൊണ്ട് ആരാധക ഹൃദയം കീഴടക്കിയിരിക്കുന്നത്. പശ്ചിമബംഗാളിലെ റാണാഘട്ടില്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവു ഗായികയായ റാണുവിന്റെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇന്ത്യ ഈ മനോഹര ശബ്ദത്തെ തിരിച്ചറിഞ്ഞത്.
പാട്ട്ഹിറ്റായതോടെ റാണുവിനെ തേടി നിരവധി അവസരങ്ങള്‍ എത്തുകയും ചെയ്യുകയായിരുന്നു. ഉയര്‍ച്ചയുടെ ഓരോ ഘട്ടത്തിലും റാണുവിന്റെ മേയ്ക്ക് ഓവറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റാണുവിന്റെ പുതിയ മേക്കോവറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത് . പുതിയ ലുക്കിൽ റാണുവിനെ കണ്ടതോടെ പ്രേക്ഷകർ കണ്ണ് തളളിയിരുന്നു . എന്നാൽ ഇപ്പോൾ ഇതാ മേക്കോവറിന് പിന്നിലെ സത്യാവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യ.
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത് റനുവിന്റെ വ്യാജ ചിത്രമാണ്, മേക്കോവറിന് ശേഷമുള്ള ചിത്രവും സന്ധ്യ പങ്കുവച്ചിട്ടുണ്ട്. റാണുവിന്റെ ഈ പുതിയ മാറ്റത്തിന്റെ പിന്നിലാകട്ടെ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ്. കാന്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ തുറക്കുന്നതിന്റെ ഭാഗമായാണ് കംപ്ലീറ്റ് മേക്കോവറിനായി റാണുവിന് സന്ധ്യ ക്ഷണിച്ചത്. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയാണ് റാണു ധരിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ ഇതിനോട് അനുയോജ്യമായ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. റനുവിന്റെ പുതിയ മേക്കോവർ മീഡിയയിൽ പ്രചരിച്ചതോടെ രൂക്ഷവിമർശനമാണ് ഉയർന്നത്. കണ്ടിട്ട് പേടിയയാകുന്നു ഇത് മെയ്കപ്പ് ആണോ അല്ലെങ്കിൽ മേക്കപ്പ് ഓവറാണോ,ഇത് പണ്ടത്തെ റാണു അല്ല! ഹെവി മേക്കപ്പിൽ ആളാകെ മാറിയിരിയ്ക്കുകയാണ്, ഇനി എന്തെല്ലാം കാണണം
എന്നിങ്ങനെ രൂക്ഷവിമർശനങ്ങളായിരുന്നു വന്നിരുന്നത്
‘കളിയാക്കിയതും വിമർശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാൽ ആസ്വദിക്കാൻ കഴിയില്ല. . മേക്കപ്പ് ചെയ്ത ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും കൊടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാൽ സത്യാവസ്ഥ മനസ്സിലാകും’, സന്ധ്യ കുറിച്ചു.
പ്രേതസിനിമയായ ദ നണ് എന്ന ബയോപിക്കില്‍ അഭിനയിക്കാന്‍ തയ്യാറായി നില്ക്കുന്ന രാണു എന്നും മേക്കപ്പിട്ട ആര്‍ട്ടിസ്റ്റിന് 2020ലെ ഓസ്കാര്‍ അവാര്‍ഡ് ഉറപ്പ് എന്നുമുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു . തന്റെ പുതിയ മേക്കോവറിനെ കുറിച്ച് ചോദിച്ചപ്പോള്‍ റാണുവിന്റെ മറുപടിയാകട്ടെ ‘ഞാനാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും . ഞാൻ ആകെ മാറിയിരിക്കുന്നുവെന്നും ഇതിപ്പോൾ കൂടുതല്‍ സുന്ദരിയും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും റാണു പറയുന്നു . പുത്തൻ മേക്കോവറിൽ കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഭര്‍ത്താവിന്റെ മരണ ശേഷം മുഷിഞ്ഞ വസ്ത്രമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്ന രാണുവിന്റെ ജീവിതം ഇപ്പോള്‍ ആകെ മാറിയിരിക്കുകയാണ് . ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തിയതോടെ പുത്തൻ മേക്കൊവറില്‍ എത്തിയ ഗായിക ഇതാ ഇപ്പോൾ ആരാധകരെ വീണ്ടും അമ്പരിപ്പിച്ചിരിക്കുകയാണ് . ഗാനരചയിതാവും ഗായകനുമായ ഹിമേഷ് രശ്മിയ ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ പാടാന്‍ റാണുവിന് അവസരം നല്‍കിയതോടെ റാനുവിന്റെ ജീവിതം മാറിമറിയുകയായിരുന്നു.
Ranu mondal
