Connect with us

സിനിമയിലുള്ളവര്‍ തന്നെ മോശം റിവ്യൂ പറയാറുണ്ട്, ഈ സംഘടനയില്‍ നിന്നും മൂന്ന് നാല് ലക്ഷം രൂപയില്‍ കുറയാത്ത സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഇത് പറയുന്നത്; രമേശ് പിഷാരടി

Malayalam

സിനിമയിലുള്ളവര്‍ തന്നെ മോശം റിവ്യൂ പറയാറുണ്ട്, ഈ സംഘടനയില്‍ നിന്നും മൂന്ന് നാല് ലക്ഷം രൂപയില്‍ കുറയാത്ത സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഇത് പറയുന്നത്; രമേശ് പിഷാരടി

സിനിമയിലുള്ളവര്‍ തന്നെ മോശം റിവ്യൂ പറയാറുണ്ട്, ഈ സംഘടനയില്‍ നിന്നും മൂന്ന് നാല് ലക്ഷം രൂപയില്‍ കുറയാത്ത സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഇത് പറയുന്നത്; രമേശ് പിഷാരടി

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് രമേശ് പിഷാരടി. അദ്ദേഹത്തിന്‍റെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സേഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമയിലുള്ളവര്‍ തന്നെ മോശം റിവ്യൂ പറയാറുണ്ടെന്നാണ് നടന്‍ രമേഷ് പിഷാരടി പറയുന്നത്. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ യോഗത്തില്‍ സംസാരിക്കവെയാണ് രമേഷ് പിഷാരടി ഇത് കുറിച്ച് പറഞ്ഞത്.

ഈ അടുത്ത് ഇടയ്ക്ക് നമ്മുടെ ഒരു അംഗം ഒരു സിനിമ കാണുകയും ആ സിനിമയെപ്പറ്റി ഒരു റിവ്യൂ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതി ഇടുകയും ചെയ്തു. ഇന്ന് രണ്ട് നടന്മാരുടെ സ്‌കിറ്റ് കണ്ടു. അത് വളരെ മോശമായിരുന്നു എന്നായിരുന്നു ആ പോസ്റ്റ്. ആ അംഗം ഈ സംഘടനയില്‍ നിന്നും മൂന്ന് നാല് ലക്ഷം രൂപയില്‍ കുറയാത്ത സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ്.

അതിന് ശേഷം ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമ്മള്‍ ആളുകളോട് സംസാരിക്കാന്‍ ചെല്ലുമ്പോള്‍, ചിലര്‍ ഈ സ്‌ക്രീന്‍ഷോട്ട് കാണിച്ചിട്ട് ‘ഇവനെയൊക്കെ സഹായിക്കാന്‍ വേണ്ടിയല്ലേ ഞാന്‍ വരേണ്ടത്’ എന്ന് ഞങ്ങളോട് ചോദിക്കുകയാണ്.

അത്തരം ചില സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ക്ക് ഉത്തരമില്ലാതെ പോവുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് അല്ല പറയുന്നത്, അത് അവകാശം തന്നെയാണ്. പക്ഷേ ഈ സന്ദര്‍ഭത്തില്‍ നമുക്ക് പറയാന്‍ ഉത്തരമില്ല എന്നത് വലിയ പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഈ സംഘടനയോട് കുറച്ച് ദയ ഉള്ളവരായിരിക്കാന്‍ ശ്രമിക്കണം എന്ന് ആഗ്രഹിക്കുകയാണ്.

നമ്മളോടൊപ്പം കൂടെ നിന്ന് നമ്മെ സഹായിക്കുന്നവരെ തിരിച്ച് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ഒരു മര്യാദ കാണിക്കാന്‍ ശ്രമിക്കണം എന്ന് പറയാനാണ് ആഗ്രഹിക്കുന്നത് എന്നാണ് രമേഷ് പിഷാരടി പറഞ്ഞത്.

അതേസമയം, കഴിഞ്ഞ ദിവസം ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്നയാളാകണം വിജയിയെന്നു ചൂണ്ടിക്കാട്ടി നടൻ രമേഷ് പിഷാരടി ‘അമ്മ’ നേതൃത്വത്തിനു കത്തു നൽകിയിരുന്നു.

ഭരണഘടന പ്രകാരം ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാൽ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് കിട്ടിയിട്ടും താൻ പുറത്തായതു ചൂണ്ടിക്കാട്ടിയാണു രമേഷിന്റെ കത്ത്.

വോട്ടു കുറഞ്ഞവർക്കായി താൻ മാറി നിൽക്കേണ്ടി വന്നത് ജനഹിതം റദ്ദു ചെയ്യുന്നതിനു തുല്യമാണെന്നും രമേശ് പിഷാരടി കത്തിലുണ്ട്. തനിക്കു വോട്ടു ചെയ്തവർ പലരും വോട്ട് പാഴായതിനെപ്പറ്റി പരാതിപ്പെടുന്നു. ഈ സാഹചര്യം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിൽ നോമിനേഷൻ പിൻവലിക്കാൻ തയാറാകുമായിരുന്നു.

ഇതു പരിഹാരം ആവശ്യമുള്ള സാങ്കേതികപ്രശ്നമാണെന്നും സ്ത്രീസംവരണം അനിവാര്യമാണെന്നിരിക്കെ കൃത്യവും പ്രായോഗികവുമായ ഭരണഘടനാഭേദഗതി വേണമെന്നും രമേശ് പിഷാരടി കത്തില്‍ ആവശ്യപ്പെട്ടുണ്ട്.

More in Malayalam

Trending

Recent

To Top