മലയാളികളുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മുന്നേറുന്ന താരമാണ് രമേശ് പിഷാരടി. നടനായും അവതാരകനായും സംവിധായകനായും സിനിമയിൽ ചുവടുറപ്പിച്ചു. ഇപ്പോൾ ഇതാ കല്യാണ സമയത്ത് പെൺവീട്ടുകാരെ പറ്റിച്ച കഥ പറയുകയാണ് രമേഷ് പിഷാരടി
“പെണ്ണുകാണല്‍ നടത്തിയതിന് പിന്നാലെ സൗമ്യയുടെ വീട്ടുകാര്‍ എന്നെപ്പറ്റിയുള്ള അന്വേഷണവും തുടങ്ങിയിരുന്നു. എന്റെ നാടായ വെള്ളൂരില്‍ വന്നു അന്വേഷണം നടത്തനായിരുന്നു അവരുടെ പരിപാടി. അവരെല്ലാം പൂനൈയിലായത് കൊണ്ട് സൗമ്യയുടെ അച്ഛന് നാട്ടിലുള്ള ബന്ധുവായ ഒരു പാര്‍ട്ടിക്കാരനെയാണ് എന്നെപ്പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എന്നെക്കുറിച്ച് അന്വേഷിക്കാന്‍ പാര്ട്ടിക്കാരന് വന്നതാകട്ടെ എന്റെ അടുക്കലും. നാട്ടിലെ എറ്റവും നല്ല ചെറുപ്പക്കാരനാണെന്നും വളരെ നല്ല സ്വഭാവക്കാരനാണെന്നുമൊക്കെ ഞാന്‍ എന്നെപ്പറ്റി തന്നെ അയാളോട് പറഞ്ഞു. എന്റെ പൊക്കി പറയലെല്ലാം പാവം പാര്ട്ടിക്കാരന് വിശ്വസിച്ചു. അയാള്‍ അതെല്ലാം അത് പോലെ തന്നെ സൗമ്യയുടെ അച്ഛനെ അറിയിച്ചു. അതോടെ ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന് ഈ കല്യാണം ഉറപ്പിച്ചു”.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...