News
‘വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു’; ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി
‘വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു’; ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. അഭിനേതാവായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് രമേശ് പിഷാരടി. സമൂഹമാധ്യമങ്ങളില്‍ സജീവമായ പിഷാരടി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. പ്രത്യേകിച്ച് പോസ്റ്റിന് താരം നല്‍കുന്ന ക്യാപ്ഷനുകള്‍.
കഴിഞ്ഞ ദിവസം തന്റെ വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് രമേഷ് പിഷാരടി. ‘വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു. ഇന്ന് 12ാം വിവാഹ വാര്‍ഷികം’, എന്നാണ് പിഷാരടി ഫോട്ടോയ്ക്ക് ഒപ്പം കുറിക്കുന്നത്. പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്തെത്തി.
‘പഞ്ചവര്‍ണതത്ത’യാണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ചെയ്ത ചിത്രമായ ഗാനഗന്ധര്‍വനും രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി. ‘നോ വേ ഔട്ട് എന്ന ചിത്രത്തില്‍ നായകനായും രമേഷ് പിഷാരടി അടുത്തിടെ അഭിനയിച്ചിരുന്നു.
അതേസമയം, മാളികപ്പുറം ആണ് രമേഷ് പിഷാരടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഉണ്ണി മുകുന്ദന്‍ നായികനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു ശശി ശങ്കറാണ്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സമ്പത്ത് റാം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 40 കോടി ചിത്രം നേടിക്കഴിഞ്ഞു.
