Connect with us

രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ള പുണ്യഗ്രന്ഥങ്ങളെയും ഹിന്ദു ദൈവങ്ങളെയും രാം ​ഗോപാൽ വർമ്മ പരിഹസിച്ചു; പോലീസിൽ പരാതി

Bollywood

രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ള പുണ്യഗ്രന്ഥങ്ങളെയും ഹിന്ദു ദൈവങ്ങളെയും രാം ​ഗോപാൽ വർമ്മ പരിഹസിച്ചു; പോലീസിൽ പരാതി

രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ള പുണ്യഗ്രന്ഥങ്ങളെയും ഹിന്ദു ദൈവങ്ങളെയും രാം ​ഗോപാൽ വർമ്മ പരിഹസിച്ചു; പോലീസിൽ പരാതി

പ്രേക്ഷകർക്കേറെ സുപിരചിതനായ സംവിധായകനാണ് രാം ഗോപാൽ വർമ്മ. ഇപ്പോഴിതാ ഇദ്ദേഹത്തിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് ആന്ധ്രയിൽ നിന്നുള്ള അഭിഭാഷകൻ. സോഷ്യൽ മീഡിയയിൽ ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

രാഷ്‌ട്രീയ പ്രജാ കോൺഗ്രസ് പ്രസിഡൻ്റും ഹൈക്കോടതി അഭിഭാഷകയുമായ മേദ ശ്രീനിവാസ് ആണ് ത്രീ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ രാം ​ഗോപാൽ വർമ്മ നടത്തിയ ഹിന്ദു വിരുദ്ധ പരാമര്ശങ്ങളുടെ ലിങ്ക് ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.

സംവിധായകന്റെപോസ്റ്റുകൾ സമൂഹത്തിലെ ചില വിഭാഗങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുക മാത്രമല്ല, സാമൂഹിക ഐക്യത്തിനും പൊതു ഐക്യത്തിനും ഭീഷണിയുയർത്തുന്നുണ്ടെന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദു ദൈവങ്ങളെയും രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ള പുണ്യഗ്രന്ഥങ്ങളെയും രാം ​ഗോപാൽ വർമ്മ പരിഹസിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രമാണ് രാം ​ഗോപാൽ വർമയുടേതായി പുറത്തെത്തിയ ചിത്രം. ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം, സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിൻറെ കഥയാണ് പറയുന്നത്.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top