Malayalam
കൃഷ്ണപ്രഭയെ വിവാഹം ചെയ്തത് വെറുതെയല്ല; വിശദീകരണവുമായി ചാനൽ
കൃഷ്ണപ്രഭയെ വിവാഹം ചെയ്തത് വെറുതെയല്ല; വിശദീകരണവുമായി ചാനൽ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാറും നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയും വിവാഹിതരായി എന്ന രീതിയിലുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
‘ഇവർ വിവാഹിതരായി..’ എന്ന ക്യാപ്ഷനോടെ ഒരു യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ രജിത് കുമാറും നടി കൃഷ്ണപ്രഭയും നിൽക്കുന്ന ചിത്രങ്ങളായിരുന്നു പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
എന്നാൽ അതിന്റെ സത്യവസ്ഥ മറ്റൊന്നാണ്. ഈ വിവാഹ ചിത്രം യാഥാർത്ഥ്യമല്ല. ഒരു ഷൂട്ടിനായാണ് ഇരുവരും വിവാഹ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടത്. ഏഷ്യാനെറ്റിലെ പുതിയ സറ്റയർ പരിപാടിയുടെ ചിത്രീകരണത്തിനിടയിലെ രംഗമാണ് ഇത്. ബിഗ്ബോസിന്
ഏഷ്യാനെറ്റിൻ്റെ ഹാസ്യ പരമ്പരയിൽ രജിത് കുമാർ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ടെന്നും പരിപാടിയുടെ പ്രൊമോ വീഡിയോ ഉടൻ പുറത്ത് വിടുമെന്നും ഏഷ്യാനെറ്റ് ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിപാടിയുടെ സംപ്രേഷണ സമയം തീരുമാനിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കൃഷ്ണപ്രഭയാണ് പരമ്പരയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതെ സമയം സംഭവത്തിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞ് കൃഷ്ണപ്രഭ യും എത്തിയിട്ടുണ്ട്
“രാവിലെ മുതല്‍ ഫോണ്‍ താഴെ വെക്കാന്‍ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റില്‍ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ഹാസ്യ പരമ്ബരയിലെ സ്റ്റില്‍സാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. രജിത് സാറിനൊപ്പമുള്ള ആ ഫോട്ടോസ് അതില്‍ നിന്നുള്ളതാണ്! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. എന്റെ കല്യാണം ഇങ്ങനെയല്ല! എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ,” ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കൃഷ്ണപ്രഭ പറയുന്നു,
