News
കൊച്ചിയിലെത്തി രജനികാന്ത്; ഇനി ജയിലറിന്റെ ചിത്രീകരണം കേരളത്തില്‍
കൊച്ചിയിലെത്തി രജനികാന്ത്; ഇനി ജയിലറിന്റെ ചിത്രീകരണം കേരളത്തില്‍
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി നടന് രജനികാന്ത്. തന്റെ പുതിയ ചിത്രമായ ‘ജയിലറി’ന്റെ ചിത്രീകരണത്തിനാണ് അദ്ദേഹം എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വന്‍ വരവേല്‍പ്പോടെയാണ് ആരാധകര്‍ നടനെ സ്വീകരിച്ചത്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നേരത്തെ നടി അപര്‍ണ ബാലമുരളി രജനികാന്തിനൊപ്പം വിമാനത്തില്‍ ഇരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുക. സിനിമയിലെ ഹൈലൈറ്റ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു സംഘട്ടന രംഗം ഈയിടെ ചിത്രീകരിച്ചിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്, ഏപ്രിലില്‍ ചിത്രം പൂര്‍ത്തിയാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.
