പഴയ എന്നെ ഓര്‍ത്തെടുക്കാന്‍ പോലും പറ്റുന്നില്ല!! ഇങ്ങനെയാകാന്‍ ഒരുപാടു കഷ്ടപ്പെട്ടു- ലക്ഷ്മി റായ്
By
തമിഴ്ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് റോക്ക് ആന്റ് റോളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മി. മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നട, തമിഴ് സിനിമകളുടെ തിരക്കിലാണ് താരമിപ്പോള്‍. തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ലക്ഷ്മി റായ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്ക് സിനിമകളിലും ബോളീവുഡിലടക്കം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫിറ്റ്നസാണ് തനിക്കിപ്പോള്‍ ഹരമെന്ന് റായ് ലക്ഷ്മി പറയുന്നു. തന്റെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവക്കാറുണ്ട്. താരത്തിന്റെ മെയ്ക്കോവര് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിക്കൊണ്ടിരിക്കുന്നത്. ജൂലി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തിരക്കുള്ള നായികയായി മാറിയ ലക്ഷ്മിയുടെപുത്തന് ലുക്കിനെ കുറിച്ച് മറ്റൊന്നും പറയാനില്ല. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായ റായ് ലക്ഷ്മിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിനു വേണ്ടിത്തുടങ്ങിയ വര്‍ക്കൗട്ടുകള്‍ ഇപ്പോഴും പിന്തുടരുന്ന താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബിക്കിനി ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.
തന്റെ പുതിയ മെയ്ക്കോവറിനെ കുറിച്ച് താരം പറയുന്നതിങ്ങനെ.”ഈ ബിക്കിനി ശരീരം നേടിയെടുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവില്‍ ഞാനൊരു പുതിയ വ്യക്തിയായത് പോലെ തോന്നുന്നു. എനിക്ക് സംഭവിച്ച മാറ്റത്തെ ഞാന്‍ ഇഷ്ടപെടുന്നു. ഫിറ്റ് ആയിരിക്കുക എന്നാല്‍ ശാരീരികമായ മാറ്റം മാത്രമല്ല, അത് അടിമുടിയുള്ള മാറ്റമാണ്. ഇതിന് തുടക്കം കുറിച്ചതില്‍ എനിക്കു സന്തോഷമുണ്ട്, നിങ്ങളില്‍ വിശ്വസിക്കൂ. എന്തും നേടിയെടുക്കാനാകും- റായ് ലക്ഷ്മി കുറിച്ചു.
rai-lekshmi-slim-beauty
