Malayalam
ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും…; കെആർ മീരയ്ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ
ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും…; കെആർ മീരയ്ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ
കോഴിക്കോട് കെഎൽഎഫ് വേദിയിൽ വച്ച് എഴുത്തുകാരി കെആർ മീര നടത്തിയ പ്രസ്താവന വളരെ വലിയ വിവാദമായിരുന്നു. ഷാരോൺ കൊ ലക്കേസ് പ്രതിയായ ഗ്രീഷ്മയെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു മീരയുടെ പ്രസ്താവന. ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും… എന്നായിരുന്നു മീരയുടെ പരാമർശം.
ഇപ്പോഴിതാ കെ ആർ മീരയ്‌ക്കെതിരെ പരാതി നൽകിയിരിക്കുകയാണ് രാഹുൽ ഈശ്വർ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വാർത്താസമ്മേളനത്തിലൂടെയാണ് രാഹുൽ ഈശ്വർ ഇക്കാര്യം അറിയിച്ചത്. ഷാരോണിന്റെ സ്ഥാനത്ത് ഗ്രീഷമയായിരുന്നെങ്കിൽ, ഷാരോണിനെ ഞാൻ ന്യായീകരിച്ചാൽ എന്നെ പൊലീസ് അറസ്റ്റ് ചെയ്യും.
അറസ്റ്റ് ചെയ്യേണ്ട, തെറ്റാണെന്ന് പറയാനുള്ള മാന്യത കാണിക്കണം. വിദ്വേഷ പ്രസംഗമാണ് അവർ നടത്തിയത്. ഒരാൾ മ രിച്ച അവസ്ഥയെയാണ് ചിരിച്ചുകൊണ്ടു പറഞ്ഞത്. ഗൂഢാലോചന നടത്തി ഒരാളെ കൊ ന്ന വ്യക്തിയെ ന്യായീകരിച്ച് സംസാരിക്കുന്നത് പുരുഷവിരുദ്ധ മനോഭാവമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
നിങ്ങൾ ലോകം അറിയേണ്ട, നിങ്ങൾ മനുഷ്യരെ മനസിലാക്കേണ്ട, നിങ്ങൾ തനിച്ചായിപ്പോയാൽ നടുക്കടലിൽ കിടന്ന് മാനസികമായി സതി അനുഷ്ഠിച്ചോളൂവെന്ന് പറയുന്ന സമൂഹമാണ് നമ്മുടേത്. ഈ കാലത്തെ കുട്ടികളോട് എനിക്ക് പറയാനുള്ളതും അതാണ്. നിങ്ങൾ ഒരു കാരണവശാലും സതി അനുഷ്ഠിക്കരുത്.
ചില സമയത്ത് ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും.. ഞാൻ പറഞ്ഞുവരുന്നത്.. ഒരു സ്ത്രീയ്ക്ക്, ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതായാൽ ചിലപ്പോൾ അവൾ കുറ്റവാളിയായി തീരും. ആ കുറ്റകൃത്യത്തിലേയ്ക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് എല്ലാം തികഞ്ഞ കാമുകന്റെ കടമയും കർത്തവ്യവുമാണ്. ആ കർത്തവ്യം ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം എന്നുമാണ് കെആർ മീര പറഞ്ഞത്.
