Movies
ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേഷ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍; മലയാള സിനിമകളുടെ ബുക്കിംഗ് ബഹിഷ്കരിച്ച് പിവിആര്‍
ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേഷ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍; മലയാള സിനിമകളുടെ ബുക്കിംഗ് ബഹിഷ്കരിച്ച് പിവിആര്‍

ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുഴുവന്‍ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് ബഹിഷ്കരിച്ച് പിവിആര്‍.
ഇതോടു കൂടി ഫഹദ് ഫാസില്‍ ചിത്രം ആവേശം, വിനീത് ശ്രീനിവാസന് ധ്യാന്‍ – പ്രണവ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന വര്‍ഷങ്ങള്‍ക്കു ശേഷം, ഉണ്ണി മുകുന്ദന് – രഞ്ജിത് ശങ്കര്‍ ചിത്രം ജയ് ഗണേഷ് തുടങ്ങീ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് മുടങ്ങിയിരിക്കുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മലയാള സിനിമകള്‍ തിയേറ്റര്‍ ഡിസൈനില്‍ മാസ്റ്ററിംഗ് ചെയ്ത് എത്തിച്ചിരുന്നത് യു എഫ് ഒ, ക്യൂബ് തുടങ്ങീ കമ്പനികളായിരുന്നു. എന്നാല്‍ ഇത്തരം കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു.
കൊച്ചിയില്‍ ഇരു സംഘടനകളും ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. പ്രധാനപ്പെട്ട രണ്ട് സിനിമകള്‍ നാളെ റിലീസ് ചെയ്യാനിരിക്കെ മലയാളം സിനിമ ഇന്‍ഡസ്ട്രിക്ക് കനത്ത നഷ്ടമുണ്ടാക്കുന്ന നടപടിയാണ് പിവിആറിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...