Connect with us

ഒളിച്ചിരുന്ന് ബുദ്ധിമുട്ടി എഴുതുകയാണെങ്കിൽ ഇത്രയും സ്റ്റേബിളായിട്ട് ഇരുന്ന് എഴുതാൻ പാടാണ്, ഒരാൾ വായിച്ച് കൊടുത്ത് എഴുതുകയാണെങ്കിൽ ഇതേ രീതിയിൽ ഫ്‌ളോയിൽ എഴുതിപ്പോകാം; സുനി, ദിലീപിന് അയച്ച കത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

Malayalam

ഒളിച്ചിരുന്ന് ബുദ്ധിമുട്ടി എഴുതുകയാണെങ്കിൽ ഇത്രയും സ്റ്റേബിളായിട്ട് ഇരുന്ന് എഴുതാൻ പാടാണ്, ഒരാൾ വായിച്ച് കൊടുത്ത് എഴുതുകയാണെങ്കിൽ ഇതേ രീതിയിൽ ഫ്‌ളോയിൽ എഴുതിപ്പോകാം; സുനി, ദിലീപിന് അയച്ച കത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഒളിച്ചിരുന്ന് ബുദ്ധിമുട്ടി എഴുതുകയാണെങ്കിൽ ഇത്രയും സ്റ്റേബിളായിട്ട് ഇരുന്ന് എഴുതാൻ പാടാണ്, ഒരാൾ വായിച്ച് കൊടുത്ത് എഴുതുകയാണെങ്കിൽ ഇതേ രീതിയിൽ ഫ്‌ളോയിൽ എഴുതിപ്പോകാം; സുനി, ദിലീപിന് അയച്ച കത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

ഇപ്പോഴിതാ ഈ കേസിൽ, മുഖ്യപ്രതിയായ പൾസർ സുനി, ദിലീപിന് അയച്ച കത്തിൽ പൊരുത്തക്കേടുകൾ ഉണ്ട് എന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രവീൺ യുകെ. തന്റെ യൂട്യൂബ് ചാനലിൽ പങ്ക് വെച്ച വീഡിയോയിൽ ആണ് പ്രവീൺ ഇതേ കുറിച്ച് വിശദമായി പറയുന്നത്. പൾസർ സുനിയുടെ കത്ത് സൈക്കോളജിക്കൽ അനാലിസിസിന് വിധേയമാക്കി എന്ന് അവകാശപ്പെട്ട് കൊണ്ടാണ് പ്രവീൺ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ദിലീപിൽ നിന്ന് പണം ആവശ്യപ്പെട്ട് കൊണ്ടാണ് സുനി കത്തയച്ചിരുന്നത് എന്നാണ് പറയപ്പെടുന്നതെങ്കിലും സുനിയുടെ യഥാർത്ഥ ആവശ്യം പണമായിരുന്നില്ല എന്നാണ് പ്രവീൺ പറയുന്നത്.

പൾസർ സുനി ജയിലിൽ വെച്ച് ദിലീപിന് എഴുതിയ കത്തിന്റെ സൈക്കോളജിക്കൽ അനാലിസിസ് ആണ് ചെയ്യാനായിട്ട് പോകുന്നത്. ഈ കത്ത് ജനുവിൻ ആണോ പൾസർ സുനി സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണോ മറ്റാരെക്കൊണ്ടെങ്കിലും എഴുതിച്ചതാണോ അതോ ഹിഡനായിട്ടുള്ള എന്തെങ്കിലും ഉണ്ടോ വേറെ എന്തെങ്കിലും മെസേജ് ഉണ്ടോ എന്നതെല്ലാം അനാലിസിസിലൂടെ പുറത്ത് കൊണ്ടുവരാൻ പറ്റും. പൾസർ സുനിയുടെ രണ്ട് പേജുള്ള കത്തിലെ വാക്കുകളും എഴുത്തും നോക്കിയാൽ നീറ്റാണ് എന്ന് മനസിലാക്കാൻ പറ്റും.

ഹാൻഡ്‌റൈറ്റിംഗ് ആദ്യം മുതൽ അവസാനം വരെ സ്റ്റേബിളാണ്. ഒരേ തിക്ക്‌നെസിൽ ഒരേ രീതിയിൽ മെയിന്റൈൻ ചെയ്താണ് എഴുതിയിരിക്കുന്നത്. വലിയ രീതിയിൽ ഡിസ്റ്റർബ്ഡ് ആകാതെ എഴുതിയ റെക്കോഡ് ആകാനാണ് സാധ്യതയുള്ളത്. തിരുത്തലുകളില്ല, ഒന്നും മാറ്റിയെഴുതിയിട്ടില്ല. എല്ലാ കാര്യങ്ങളും കാര്യമായി എഴുതി വന്നിട്ടുണ്ട്. യാതൊരു വിധത്തിലുമുള്ള ഡിസ്ട്രാക്ഷൻസ് ഉണ്ടായിട്ടില്ല. പക്ഷെ ഇത് അവരുടെ ഭൗതിക പരിസ്ഥിതിയെ സപ്പോർട്ട് ചെയ്യുന്നില്ല.

അവർ ജയിലിൽ കിടക്കുകയാണ്, ക്ഷീണിതരാണ്, പെയിൻഫുളായിട്ട് ഇരുന്ന് എഴുതുന്നതായിരിക്കാം. ഒളിച്ചിരുന്ന് ബുദ്ധിമുട്ടി എഴുതുകയാണ് എന്ന് കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇരുന്ന് എഴുതുകയാണെങ്കിൽ ഇത്രയും സ്റ്റേബിളായിട്ട് ഇരുന്ന് എഴുതാൻ പാടാണ്. നമ്മൾ വീട്ടിലിരുന്ന് എഴുതിയാൽ തന്നെ ഇടയ്‌ക്കൊക്കെ തെറ്റുകയും ചെയ്യും. ഒരാൾ വായിച്ച് കൊടുത്ത് എഴുതുകയാണെങ്കിൽ ഇതേ രീതിയിൽ ഫ്‌ളോയിൽ എഴുതിപ്പോകാം.

അത് മാത്രമല്ല എൻവയോൺമെന്റൽ ഫാക്ടേഴ്‌സ് അതിനെ സപ്പോർട്ട് ചെയ്യുകയും വേണം. ഒരു ടേബിളിലിരുന്ന്, നല്ലൊരു സർഫസിനകത്ത് പേപ്പർ വെച്ച് എഴുതുകയാണെങ്കിൽ നമ്മൾ എഴുതുന്ന രീതിയിൽ ജയിലിൽ തറയിലൊക്കെ വെച്ച് പറ്റത്തില്ല. അത് തീർച്ചയായും ഇതിനെ കോൺട്രാഡിക്ട് ചെയ്യുന്നുണ്ട്. ചിലപ്പോൾ ജയിലിൽ നല്ല രീതിയിൽ എഴുത്ത് എഴുതാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിരിക്കാം. പക്ഷെ ബുദ്ധിമുട്ടി എഴുതുകയാണ് എന്ന് ഈ ലെറ്ററിൽ തന്നെ പറയുന്നുണ്ട്.

ഈ ലെറ്ററിൽ ഫോൾഡിംഗ് മാർക്കുകൾ കുറവാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒന്നാമത്തെ പേപ്പറിൽ കാണിച്ച ഫോൾഡിംഗ് മാർക്കും രണ്ടാമത്തെ പേപ്പറിൽ കാണിച്ച ഫോൾഡിംഗ് മാർക്കും രണ്ട് സ്ഥലത്താണ്. ഒരു പേപ്പർ ആകണം എന്ന് നിർബന്ധമില്ല. ജയിലിൽ നിന്ന് ഒളിച്ച് കടത്തിയ ലെറ്ററിന് ഫോൾഡിംഗ് മാർക്ക് കൂടുതലാകാനാണ് സാധ്യത. എഴുത്ത് എഴുതിയ ശേഷം മടക്കി എവിടെയെങ്കിലും ഒളിപ്പിച്ച് വെക്കാനല്ലേ ചാൻസ്.

ഇത് വേണമെങ്കിൽ ഫോട്ടോ സ്റ്റാറ്റ് ആണ് എന്ന് പറയാം. പക്ഷെ ഫോൾഡ് ചെയ്ത പേപ്പർ ഫോട്ടോസ്റ്റാറ്റ് എടുത്താൽ ആ ഫോട്ടോസ്റ്റാറ്റിൽ ഫോൾഡ് ചെയ്ത മാർക്ക് ഉണ്ടാകാനുള്ള ചാൻസ് കൂടൂതലാണ്. എവിടെങ്കിലും ഒളിച്ച് വെച്ച് കൊണ്ടുപോകുകയാണെങ്കിൽ നമ്മൾ നാലോ അഞ്ചോ മടക്കൊക്കെ മടക്കിയിരിക്കും. ഒരു എൻവലപ്പിനുള്ളിൽ വെക്കാനാണെങ്കിൽ രണ്ടോ മൂന്നോ തവണ മടക്കും. ഫോൾഡിംഗ് മാർക്ക് ഈ കേസിൽ ഇംപോർട്ടന്റാണ്.

ജയിലിൽ നിന്ന് കൊടുത്ത പേപ്പർ അല്ല എന്ന് പറയുന്നു. അപ്പോൾ ഇത് അടിച്ചുമാറ്റിയതായിരിക്കില്ലേ. അടിച്ചുമാറ്റണമെന്നുണ്ടെങ്കിൽ അത് മടക്കി പോക്കറ്റിൽ വെച്ചെ കൊണ്ടുവരാൻ പറ്റൂ. അല്ലാതെ ഓഫീസിൽ കയറുന്നു ഒരു പേപ്പർ എടുത്ത് കൈയിൽ വീശിക്കൊണ്ട് പോകാനൊന്നും പറ്റില്ലല്ലോ. അപ്പോൾ അവിടെ ഫോൾഡ് ചെയ്യാനായിട്ടുള്ള ചാൻസ് ഉണ്ട്. രണ്ടാമത്തെ കാര്യം ഇത് എഴുതിയതിന് ശേഷവും മടക്കി തന്നെയാണ് കൊണ്ടുപോകാൻ പറ്റൂ.

ഫോൾഡിംഗ് മാർക്ക് പരിഗണിച്ച് തന്നെ ഈ കത്തിനെ വിലയിരുത്തണമായിരുന്നു. അത് പൊലീസ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഈ ലെറ്ററിൽ അഴുക്ക് വന്നിട്ടില്ല എന്നതാണ് അടുത്ത കാര്യം. നമ്മളുടെ കൈ വിയർത്താലൊക്കെ പേപ്പറിൽ വരാറുണ്ട്. ഫോട്ടോസ്റ്റാറ്റിലും ആ അഴുക്കിന്റെ പാട് വരും. ജയിലിൽ തറയിൽ നിന്നാണ് എഴുതുന്നത്. അപ്പോൾ മിക്കവാറും ഒരു കൈ തറയിൽ കുത്തിക്കൊണ്ടായിരിക്കും എഴുതുന്നത്. ഇടയ്ക്ക് ഒന്ന് ക്ഷീണിച്ച് എഴുന്നേൽക്കുകയാണെങ്കിൽ മറ്റേ കൈ കൊണ്ട് പേപ്പർ എടുക്കാനും അതിലേക്ക് അഴുക്ക് വരാനും സാധ്യതയുണ്ട്.

ഇത്രയും ക്ലീനായിട്ട് പേപ്പർ കിട്ടണം എന്നില്ല. ഇതൊന്നും നമുക്ക് ഉറപ്പ് പറയാൻ പറ്റില്ല. ചിലപ്പോൾ ലെറ്റർ എഴുതാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നിരിക്കാം. അത് എന്തുകൊണ്ട് ഉണ്ടായി എന്നുള്ളതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഇനി ഇതിലെ സൈക്കോളജിക്കൽ അനാലിസിസിലേക്ക് പോകാം. 47 സെന്റൻസുകൾക്കാണ് സെക്കോളജിക്കൽ അനാലിസിസുകൾ ചെയ്തിരിക്കുന്നത്.

ദിലീപേട്ടാ ഞാൻ സുനിയാണ് എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. റിലേഷൻഷിപ്പ് എസ്റ്റാബ്ലിഷ് ചെയ്യുക എന്നതാണ് വാചകം കൊണ്ട് ഉദ്ദേശിക്കുന്നത്. കത്തിലെ ഏഴാമത്തെ സെന്റൻസിലാണ് കത്ത് എഴുതാനുള്ള കാരണം വരുന്നത്. സാധാരണഗതിയിൽ ഇത് രണ്ടാമത്തേയും മൂന്നാമത്തേയും നാലാമത്തേയോ സെന്റൻസിൽ വരുന്നതാണ്. പക്ഷെ അത് നമുക്ക് ഉറപ്പിക്കാനും പറ്റില്ല. കാരണം ഓരോരുത്തർക്കും ഓരോ സാഹചര്യങ്ങളാണ്.

പലരും നിർബന്ധിക്കുന്നുണ്ട് നീയെന്തിനാ ബലിയാടാകുന്നത് എന്ന സെന്റൻസിൽ പുറത്തുനിന്നുള്ളവരുടെ സ്വാധീനം വെളിവാകുന്നുണ്ട്. വിക്ടിമിന് ദിലീപിനോട് മുൻവൈരാഗ്യം ഉണ്ട് എന്ന് എങ്ങനെയോ മനസിലാക്കി എഴുതിയത് പോലെയാണ് 11-ാമത്തെ സെന്റൻസിൽ പ്രതിഫലിക്കുന്നത്. വിക്ടിമിന്റെ ആളുകളും ചേട്ടന്റെ ശത്രുക്കളും എന്നെ വന്ന് കാണുന്നുണ്ട് എന്ന് പറയുന്ന സ്റ്റേറ്റ്‌മെന്റിൽ കോംപ്ലിക്കേഷൻസ് ഉണ്ട്. ഈ വിക്ടിമിന്റെ ആൾ എന്തിനായിരിക്കും പുള്ളിയോ പോയി കാണുന്നത്. അത് ചിലപ്പോൾ കള്ളമായിരിക്കാം സത്യമായിരിക്കാം.

ഇത് ചിലപ്പോൾ ദിലീപിനെ പ്രഷർ ചെയ്യിക്കാൻ പറഞ്ഞതുമായിരിക്കും. 18-ാമത്തെ സെന്റൻസിലാണ് കാശിന്റെ കാര്യം പറയുന്നത്. ലെറ്റർ എഴുതാനുള്ള കാരണം തന്നെ അതാണ്. സാധാരണ തുടക്കത്തിൽ പറയേണ്ട കാര്യമാണ് 17-ാമത്തെ സെന്റൻസിൽ പറഞ്ഞിരിക്കുന്നത്. ഫ്രസ്‌ട്രേഷനും ഇറിറ്റേഷനുമാണ് ഈ സമയത്തുണ്ടാകുന്ന ഫീലിംഗ്‌സ്. 20-ാമത്തെ സെന്റൻസ് തൊട്ട് പവർഷിഫ്റ്റിംഗ് നടക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞാൽ ബാക്കി കാര്യം താൻ തീരുമാനിക്കും എന്ന് പറയുന്നിടത്ത് ദിലീപിന് മേൽ തനിക്കുള്ള ഡിസിഷൻ മേക്കിംഗ് പവർ സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.

പൾസർ സുനി കുറ്റം ചെയ്തു എന്നും അത് ചെയ്യിച്ചത് ദിലീപാണ് എന്നുമുള്ള ഡയറക്ട് സ്റ്റേറ്റ്‌മെന്റ് ഈ കത്തിൽ എവിടേയുമില്ല. 27, 28, 29 സെന്റൻസുകളിൽ ദിലീപിനെ കൊണ്ട് അസാധ്യമായ ടാസ്‌കുകളാണ് സുനി കൊടുക്കുന്നത്. ഞാൻ നേരിട്ട് നാദിർഷയെ വിളിക്കും. അപ്പോൾ എനിക്ക് തീരുമാനം അറിയണം. നാദിർഷയെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കിൽ എന്റെ അടുത്തേയ്ക്ക് ആളിനെ വിടുക.

അല്ലെങ്കിൽ ജയിലിലെ എന്റെ നമ്പറിലേക്ക് ഒരു 300 രൂപ മണിയോർഡർ അയയ്ക്കുക എന്നിങ്ങനെയാണ് ആ മൂന്ന് സെന്റൻസുകൾ. കാശ് കിട്ടുക പ്രശ്‌നം പരിഹരിക്കപ്പെടുക എന്നുള്ളതല്ല അവിടത്തെ പൾസർ സുനിയുടെ ആഗ്രഹം. പൾസർ സുനിയുടെ ആവശ്യം ദിലീപിൽ നിന്ന് കാശ് വാങ്ങുന്നതല്ല എന്ന് ക്ലിയർ ആകുന്നത് ഇവിടെയാണ്. ഇത് റിലേഷൻഷിപ്പ് എസ്റ്റാബ്ലിഷ് ചെയ്ത് കാണിക്കാനുള്ള കത്ത് മാത്രമാണ് എന്നുമാണ് പ്രവീണ്‌ പറയുന്നത്.

അതേസമയം, കുറച്ച് ​ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു സുനിയെ ഹോട്ടലിൽ അതിക്രമം നടത്തി എന്ന പരാതിയിൽ അറസ്റ്റ് ചെയ്തത്. ശേഷം സുനിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. എറണാകുളം രായമംഗലത്തുള്ള ഹോട്ടലിൽ കയറിയാണ് പൾസർ സുനി അതിക്രമം നടത്തിയത്. ഭക്ഷണം തരാൻ വൈകിയതിന് ഹോട്ടൽ ജീവനക്കാർക്ക് നേരെ പൾസർ സുനി ഭീഷണിയുയർത്തുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. പിന്നാലെ ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിച്ചു.

ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കുറുപ്പുംപടി പൊലീസ് ആണ് സുനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പുറത്തിറങ്ങിയെങ്കിലും സുനിയെ നിരീക്ഷിക്കാൻ ആണ് പൊലീസിന്റെ തീരുമാനം. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആഡംബര കാറിലായിരുന്നു സുനിയുടെ സഞ്ചാരം. പുറത്തിറങ്ങിയ ശേഷം സുനി കൂടുതലും വാട്‌സാപ്പ് കോളുകളാണ് ചെയ്തിരുന്നത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏതാനും മാസങ്ങൾക്കുള്ളിൽ അന്തിമവാദം കേൾക്കാൻ ഇരിക്കെയാണ് സുനി ജയിൽ മോചിതനാകുന്നത്. സുനിക്ക് കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, സിം വിവരങ്ങൾ കോടതിയിൽ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ വാദിച്ചു. എന്നാൽ സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യം തേടി 10 തവണയാണ് സുനി മേൽക്കോടതിയെ സമീപിച്ചത്. ആറ് തവണ ഹൈക്കോടതിയിലും 4 തവണ സുപ്രീം കോടതിയിലും ഹർജി നൽകി. ഈ സമയത്തെല്ലാം സുനിക്ക് വേണ്ടി ഹാജരായത് പ്രമുഖരായ അഭിഭാഷകരായിരുന്നു. പിന്നിൽ വമ്പൻമാരുണ്ടെന്ന സംശയം നേരത്തേ തന്നെ ഹൈക്കോടതി പങ്കുവെച്ചിരുന്നു.

More in Malayalam

Trending

Recent

To Top