Malayalam Breaking News
ലൂസിഫറിന്റെ L തൊപ്പി ടിക്കറ്റിനൊപ്പം ഫ്രീ ?? L തൊപ്പി തപ്പി ആരാധകർ !!
ലൂസിഫറിന്റെ L തൊപ്പി ടിക്കറ്റിനൊപ്പം ഫ്രീ ?? L തൊപ്പി തപ്പി ആരാധകർ !!
പൃഥ്വിരാജ് പങ്കുവച്ച ചിത്രത്തിലെ എൽ തൊപ്പി തപ്പി ആരാധകർ. ‘മൈ ലീഡിങ് ലേഡീസ്’ എന്ന കുറിപ്പോടെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെയും മകള്‍ അല്ലി എന്ന അലംകൃതയുടെയും ചിത്രങ്ങളാണ് താരം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇരുവരുടെയും മുഖം മറയ്ക്കുന്ന രീതിയില്‍ ധരിച്ചിരിക്കുന്ന തൊപ്പിയാണ് ആരാധകര്‍ക്ക് ആകാംഷ നൽകിയിരിക്കുന്നത്. ആ തൊപ്പി എവിടെയെങ്കിലും കിട്ടുമോ, ടിക്കറ്റിന്റെ കൂടെ തൊപ്പി ഫ്രീ ആയി കിട്ടുമോ എന്നൊക്കെയാണ് ആരാധകർ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് പറഞ്ഞ സർപ്രൈസ് ഇതാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
ലൂസിഫറിന്റെ റിലീസുമായി ബന്ധപ്പെട്ടതാണ് ഈ തൊപ്പി. കറുപ്പില്‍, വെള്ള നിറത്തില്‍ ‘എല്‍’ എന്ന അക്ഷരം പ്രിന്റ് ചെയ്ത തൊപ്പി കളാണ് സുപ്രിയയും അലംകൃതയും ധരിച്ചിരിക്കുന്നത്. കൂടാതെ സുപ്രിയയുടെ തൊപ്പിയില്‍ മോഹന്‍ലാലിന്റെയും അലംകൃതയുടെ തൊപ്പിയില്‍ പൃഥ്വിരാജിന്റെയും ഒപ്പുകളുമുണ്ട്. ഈ തൊപ്പികള്‍ എവിടെ കിട്ടുമെന്ന അന്വേഷണത്തിലാണ് ആരാധകരിപ്പോള്‍.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക വേഷത്തിലെത്തുന്നത്. ഇരുവരെയും കൂടാതെ നീണ്ട നിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഈ മാസം 28-ന് റിലീസാകുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ മെഗാ ലൈവ് ഇന്റര്‍വ്യൂവിലും പങ്കെടുത്തിരുന്നു.
prithwiraj facebook post of my leading ladies
