Malayalam Breaking News
ലൂസിഫറിന്റെ ആവശ്യത്തിനായി മന്ത്രി കടകംപള്ളി സുരേന്ദ്രനെ പോയി കണ്ടു .പക്ഷെ എന്തിനു ? സംഭവം തുറന്നു പറഞ്ഞു പൃഥ്വിരാജ് .
ലൂസിഫറിന്റെ ആവശ്യത്തിനായി മന്ത്രി കടകംപള്ളി സുരേന്ദ്രനെ പോയി കണ്ടു .പക്ഷെ എന്തിനു ? സംഭവം തുറന്നു പറഞ്ഞു പൃഥ്വിരാജ് .
മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തെ കേന്ദ്രകഥാപാത്രമാക്കി യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിനായി മാര്‍ച്ച് 28 എന്ന തിയതിലേക്കുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകവും പ്രേക്ഷകരും.എന്നാല്‍ ലൂസിഫറും മനത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലെന്താണ് ബന്ധം. തീര്‍ച്ചയായും ബന്ധമുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്ബ് കടകംപള്ളിയെ തിരുവനന്തപുരത്തെ വസതിയിലെത്തി പൃഥ്വി സന്ദര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയില്‍ ആ ചിത്രങ്ങളും വൈറലായിരുന്നു. എന്നാല്‍ വെറുതെയായിരുന്നില്ല ആ കൂടിക്കാഴ്ചയെന്ന് കഴിഞ്ഞദിവസം ലൂസിഫര്‍ ടീം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൃഥ്വി വെളിപ്പെടുത്തുകയുണ്ടായി.
‘കടകംപള്ളി സുരേന്ദ്രന് സാറിനെ ഞാന്‍ പോയി കണ്ടത് ലൂസിഫര്‍ സിനിമയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഗുണങ്ങളുണ്ടാക്കിയിട്ടുണ്ട്. കാരണം അതുകൊണ്ടു മാത്രമാണ് കനകക്കുന്ന് കൊട്ടാരം ലൂസിഫറിന് ഷൂട്ടിംഗിന് കിട്ടിയത്. കാരണം കനകക്കുന്ന് കൊട്ടാരത്തില്‍ ഷൂട്ടിംഗ് ബാന്‍ഡ് ആയിരുന്നു. വര്‍ഷങ്ങളായിട്ട് അവിടെ സിനിമാ ഷൂട്ടിംഗ് അനുവദിക്കുന്നില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തെ നേരിട്ടുപോയി കണ്ട്, എന്തുകൊണ്ട് എനിക്കാ സ്ഥലം ഷൂട്ടിംഗിന് വേണമെന്ന് പറയുകയും, കനകക്കുന്ന് കൊട്ടാരം നമ്മുടെ ഷൂട്ടിംഗ് ക്രൂ വളരെ വളരെ സൂക്ഷിച്ച് ഹാന്‍ഡില്‍ ചെയ്യുമെന്നും അതൊരു ഹെറിറ്റേജ് പ്രോപ്പര്‍ട്ടിയാണെന്നും, നമ്മുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ് ആ കൊട്ടാരമെന്നും എല്ലാവരെയും പറഞ്ഞു മനസിലാക്കിയിട്ടാണ് ആ ക്രുവിനെ ഞാന്‍ അകത്തേക്ക് കയറ്റുവെന്ന് ഞാന്‍ പോയി നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എനിക്കതിന് പെര്മിഷന് തന്നത്’.- പ്രിത്വിരാജ് പറഞ്ഞത്
prithvi reveals why he met minister kadakampaly
