Malayalam
മഴ ആസ്വദിച്ച് അല്ലി; ചിത്രം പങ്കുവെച്ച് പൃഥ്വി
മഴ ആസ്വദിച്ച് അല്ലി; ചിത്രം പങ്കുവെച്ച് പൃഥ്വി
മഴ ആസ്വദിക്കുന്ന മകളുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. അല്ലിമോൾ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത് .പതിവുപോലെ ഇക്കുറിയും മകളുടെ മുഖം കാണാൻ സാധിക്കില്ല
മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നത്തിൽ മുന്നിലാണ് പൃഥ്വിയും ഭാര്യ സുപ്രിയയും. കഴിഞ്ഞദിവസം അല്ലി വരച്ചൊരു ചിത്രം ഷെയർ ചെയ്ത് കുടുംബം എന്ന ശക്തിയെ കുറിച്ച് സുപ്രിയ കുറിച്ച വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.
കുടുംബം എന്നത് ശക്തമായൊരു വാക്കാണ്. കുടുംബം നമ്മെ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമുക്ക് വിലതരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോൾ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നാം ഓടിപ്പോകുന്നു. എന്നാൽ കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തു കളഞ്ഞത്. എത്ര ഓർമ്മകളും സ്വപ്നങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് വിധിയുടെ ക്രൂരമായ കൈകൾ കൊണ്ട് മുറിച്ചു കളഞ്ഞത്. അവരെ കുറിച്ച് ഓർക്കുമ്പോളാണ് ഒരു കാര്യം തിരിച്ചറിയുന്നത്… കാറ്റും മഴയുമുള്ള രാത്രികളിൽ നമ്മുടെ കുടുംബത്തിന്റെ ഊഷ്മളതയിൽ കഴിയാൻ സാധിക്കുന്ന നമ്മളിൽ കുറച്ചുപേരെങ്കിലും എത്ര ഭാഗ്യം ചെയ്തവരാണ്…” സുപ്രിയ കുറിച്ചു.
