Malayalam Breaking News
“നിങ്ങൾക്ക് കാഴ്ചക്കാരെ കിട്ടാൻ വേണ്ടി ഇങ്ങനെ ജീവിതം വച്ച് കളിക്കരുത് ” – പ്രതീക്ഷ
“നിങ്ങൾക്ക് കാഴ്ചക്കാരെ കിട്ടാൻ വേണ്ടി ഇങ്ങനെ ജീവിതം വച്ച് കളിക്കരുത് ” – പ്രതീക്ഷ
By
നടൻ ബാലയും പ്രതീക്ഷയും തമ്മിൽ പ്രണയമാണെന്ന് പറഞ്ഞു വന്ന വാർത്തകളിൽ പ്രതികരണവുമായി ബാല രംഗത്ത് എത്തിയിരുന്നു. ഇങ്ങനെ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കരുത് എന്നാണ് ബാല പ്രതികരിച്ചത്. തന്നോട് ആരാധന എന്ന് മാത്രമാണ് ആ കുട്ടി പറഞ്ഞത് . അതിനെ ഇങ്ങനെ വളച്ചൊടിക്കരൂത് എന്നാണ് ബാല പ്രതീകരിച്ചത്.
ഇതിന് പിന്നാലെ പ്രതീക്ഷയും തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ആരാധനയുടെ പേരില്‍ പറഞ്ഞ ഇഷ്ടത്തിന് നിങ്ങളെന്തിനാണ് ആവശ്യമില്ലാത്ത നിര്‍വചനങ്ങള്‍ നല്‍കുന്നത്. നിങ്ങള്‍ക്ക് കാഴ്ചക്കാരെ കിട്ടാന്‍ ലൈക്ക് കിട്ടാന്‍ ഇങ്ങനെ ജീവിതം വച്ച് കളിക്കരുത് അപേക്ഷയാണ്..’ നിറഞ്ഞകണ്ണുകളോടെ പ്രതീക്ഷ പറഞ്ഞു.
ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു പ്രതീക്ഷ ഇത്തരത്തില്‍ പ്രതികരിച്ചത്. ഒരു യൂട്യൂബ് ചാനലിലാണ് വ്യാജ പ്രചരണം ഉണ്ടായത്. ബാലയുടെ വലിയൊരു ഫാനാണ് താന്‍ എന്നാണ് പറഞ്ഞത്. ഒമ്പതാം ക്ലാസ് മുതല്‍ താന്‍ അദ്ദേഹത്തിന്റെ ഫാനാണ്. ആരാധികയാകുന്നതില് എന്താണ് തെറ്റ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ബാല സ്കൂളില്‍ എത്തുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തിരുന്നു. ബാലയെ നേരിട്ട് കണ്ടപ്പോള്‍ വലിയ എക്സൈറ്റഡായിരുന്നു.
എന്നാല്‍ ഒരു യൂട്യൂബ് ചാനല്‍ ഇല്ലാ കഥകള്‍ മെനയുകയായിരുന്നു. പ്രതീക്ഷിക്കാത്ത, വിഷമിപ്പിക്കുന്ന വാര്‍ത്തകളാണ് യൂട്യൂബ് ചാനലില്‍ എത്തിയത്. റിമി ടോമിയെ കുറിച്ചും വളരെ മോശമായി ചാനലിലുണ്ട്. മനുഷ്യരുടെ ജീവിതം വെച്ചിട്ടല്ല വീഡിയോയ്ക്ക് ലൈക്കുകളും ഷെയറുകളും പണവും ഉണ്ടാക്കേണ്ടത്. ഇനിയും ഇങ്ങനെ ഇല്ലാ ന്യൂസ് ഉണ്ടാക്കാതിരിക്കണമെന്നും പ്രതീക്ഷ ലൈവില്‍ പറഞ്ഞു.
pratheeksha about bala
