Connect with us

‘റൗണ്ട് 2′ ഇനി പാന്റ് ഇട്ട് നടക്കാൻ പറ്റില്ല’: നിറവയറിൽ നടി പ്രണിത; ആ സന്തോഷ വാർത്ത പുറത്ത്

Actress

‘റൗണ്ട് 2′ ഇനി പാന്റ് ഇട്ട് നടക്കാൻ പറ്റില്ല’: നിറവയറിൽ നടി പ്രണിത; ആ സന്തോഷ വാർത്ത പുറത്ത്

‘റൗണ്ട് 2′ ഇനി പാന്റ് ഇട്ട് നടക്കാൻ പറ്റില്ല’: നിറവയറിൽ നടി പ്രണിത; ആ സന്തോഷ വാർത്ത പുറത്ത്

തെന്നിന്ത്യൻ ആരാധകർക്ക് പ്രിയപ്പെട്ട നടിയാണ് പ്രണിത സുഭാഷ്. സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്ന നടിയുടെ ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. സിനിമയിൽ സജീവമായിരുന്ന താരം 2021–ലാണ് വ്യവസായിയായ നിതിൻ രാജുവിനെ വിവാഹം കഴിക്കുന്നത്.

ഇവർക്ക് രണ്ടു വയസ്സുള്ള ഒരു മകളുണ്ട്. കുടുംബ ഫോട്ടോകളും നടി പങ്കിടാറുണ്ട്. ഇപ്പോഴിതാ താൻ രണ്ടാമതും ​ഗർഭിണിയാണെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി. നിറവയറിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ഈ സന്തോഷം പങ്കുവെച്ചത്.

പോസ്റ്റിനൊപ്പം പങ്കുവെച്ച രസകരമായ അടിക്കുറിപ്പ് ഇങ്ങനെയാണ്. “റൗണ്ട് 2… ഇനി പാന്റ് പാകമാകില്ല’- എന്നാണ് കുറിച്ചിരിക്കുന്നത്. ബ്ലാക് സ്ലീവ് ലസ് ടോപ്പിലും ഡെനിം ജീൻസിലുമാണ് താരത്തെ കാണുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

അതേസമയം കന്നഡ ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2010–ൽ പുറത്തിറങ്ങിയ പോർക്കാണ് ആദ്യ കന്നഡ ചിത്രം.

പിന്നീട് 2012-ൽ പുറത്തിറങ്ങിയ ഭീമാ തീരദള്ളി എന്ന സിനിമയാണ് നടിയുടെ കരിയറിലെ ബ്രേക്ക് ആയി മാറിയത്. ഈ നടി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. തങ്കമണി കൊലക്കേസ് എന്ന ചിത്രത്തിലാണ് പ്രണിത സുഭാഷ് അഭിനയിച്ചത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top