News
ഞങ്ങള്‍ ആരെയും ഹണിട്രാപ്പില്‍ കുടുക്കിയിട്ടില്ല; ഓണം ഷൂട്ടിനെന്ന പേരില്‍ തങ്ങളെയാണ് കൊണ്ടുപോയി കുടുക്കിയതെന്ന് ഫീനിക്സ് കപ്പിള്‍സ്
ഞങ്ങള്‍ ആരെയും ഹണിട്രാപ്പില്‍ കുടുക്കിയിട്ടില്ല; ഓണം ഷൂട്ടിനെന്ന പേരില്‍ തങ്ങളെയാണ് കൊണ്ടുപോയി കുടുക്കിയതെന്ന് ഫീനിക്സ് കപ്പിള്‍സ്
കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഫീനിക്സ് കപ്പിള്‍സ് എന്നറിയപ്പെടുന്ന ദേവുവിനെയും ഗോകുലിനെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവര്‍ കുറച്ച് നാള് ജയിലിലും ആയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയ വഴി ആ സംഭവത്തെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ്.
ഓണം ഷൂട്ടിനെന്ന പേരില്‍ തങ്ങളെ കൊണ്ടുപോയി കുടുക്കിയതാണെന്നാണ് ദമ്പതികള്‍ പറയുന്നത്. ഒരു ഫേസ്ബുക്ക് പേജിന് നല്കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞു. ഒരു ഫേസ്ബുക്ക് പേജിന് നല്കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വ്യവസായിയോടൊപ്പം നിര്‍ത്തി തന്റെ ന ഗ്ന വീഡിയോ ചിത്രീരിച്ചെന്ന കാര്യം വ്യാജമാണെന്ന് ദേവു പറഞ്ഞു. അയാള്‍ വീട്ടിലേക്ക് വരുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. പരിചയമുള്ള ഒരു സ്ത്രീയോട് എങ്ങനെയാണ് സംസാരിക്കുന്നത് അതുപോലെയാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം ദേഹത്ത് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ബഹളം വച്ചു. ഇതോടെ അയാളും പേടിച്ചെന്ന് ദേവു പറഞ്ഞു.
ഇതോടെ മാറിനില്‍ക്കുകയായിരുന്ന മറ്റുള്ളവര്‍ മുറിയിലേയ്ക്ക് കയറി വന്നു. അ നാശ്യാസം നടക്കുന്ന സ്ഥലത്തെ പോലെയാണ് അവര്‍ അയാളെ ചോദ്യം ചെയ്തത്. അയാള്‍ക്ക് അവരെ അറിയില്ലായിരുന്നു. കൂടാതെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അവിടെ നിന്ന് ഞാന്‍ കരയുന്ന വീഡിയോയും അവര്‍ പകര്‍ത്തി.
എന്നാല്‍ വാര്‍ത്തകളില്‍ എന്റെ ന ഗ്ന വീഡിയോ പകര്‍ത്തി എന്നായിരുന്നു വന്നത്. വെറും 15 മിനിറ്റ് മാത്രമാണ് ആ മനുഷ്യനെ കണ്ടതെന്നും ദേവു വിശദമാക്കി. ആല്വിന് എന്ന വ്യക്തിയാണ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു. ഫഌറ്റ് വാങ്ങാന്‍ വേണ്ടി എത്തിയ അയാള്‍ ക്യാമറാമാനാണെന്നാണ് പരിചയപ്പെടുത്തിയത്. ഞങ്ങള്‍ അതുവരെ ഫോണിലായിരുന്നു റീല്‍സ് ചെയ്തത്.
ഞങ്ങളോട് ക്യാമറയില്‍ റീല്‍സ് ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് അയാള്‍ പരിചയം സ്ഥാപിച്ചു. കുറേ ദിവസങ്ങള്‍ കഴിഞ്ഞതോടെ ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയായി. ഞങ്ങള്‍ ഒരു അനിയനെ പോലെയാണ് ആല്‍വിനെ കണ്ടിരുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു. ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തെ കുട്ടിയെ വരെ ആളുകള്‍ പലതും പറയാന്‍ തുടങ്ങിയതോടെയാണ് വിശദീകരണം നല്കാന് തീരുമാനിച്ചത്.
തങ്ങളെ കുടുക്കിയവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിട്ടുണ്ട്. വെറും 40000 രൂപയ്ക്ക് വേണ്ടി ഞങ്ങള്‍ ഹണി ട്രാപ്പ് ചെയ്യേണ്ടതുണ്ടോ എന്നും ദമ്പതികള്‍ ചോദിക്കുന്നു. മറ്റുള്ളവര്‍ ഒന്നും ആലോചിക്കാതെയാണ് ഞങ്ങളെ കുറ്റം പറയുന്നത്. എന്നാല്‍ ഞങ്ങളെ സ്നേഹിക്കുന്നവരൊക്കെ ഇപ്പോഴും കൂടെയുണ്ടെന്ന് ദമ്പതികള്‍ പറയുന്നു.
അതേസമയം, ആഗസ്റ്റിലാണ് ദമ്പതികള്‍ അറസ്റ്റിലായ ഹണി ട്രാപ്പ് കേസ് പുറത്താവുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി യാക്കരയില്‍ എത്തിച്ച് സംഘം പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ ബലം പ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.
ഇയാളില്‍ നിന്ന് നാല് പവന്റെ സ്വര്‍ണമാല, കാര്‍, മൊബൈല്‍ ഫോണ്‍, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍, ഓഫീസ് രേഖകള്‍, കൈയ്യിലുണ്ടായിരുന്ന പണം എന്നിവയാണ് സംഘം തട്ടിയെടുത്തിരുന്നത്. ഇയാളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ഭീഷണിപ്പെടുത്തിയായിരുന്നു സംഘം ഇതെല്ലാം ചെയ്തത്.
സംഭവത്തില്‍ അന്ന് ദമ്പതികള്‍ക്കൊപ്പം കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരും അറസ്റ്റിലായിരുന്നു. ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ടി ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആറ് പേരെയും അറസ്റ്റ് ചെയ്തത്. ദേവു ഇയാളുമായി ഫോണിലൂടെ ചാറ്റ് ചെയ്ത് വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
