മാലാഖ കുട്ടിയായി മനം കവർന്ന് വിവാഹ വിശേഷങ്ങളുമായി പാർവ്വതി
നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച പാര്‍വതി മികച്ച നര്‍ത്തകി കൂടിയാണ് . ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്ബ്യാര്‍ അഭിനയരംഗത്തെത്തുന്നത്. ദിലീപ് ആയിരുന്നു നായകന്. പിന്നീട് രഞ്ജിത്ത് ചിത്രം ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് നടിയുടെ വാഹനിശ്ചയം കഴിഞ്ഞത്. പാർവ്വതി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ധാരാളം ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പാര്‍വതി നമ്പ്യാരുടെ വിവാഹനിശ്ചയ വിഡിയോട്രെയ്ലറാണ് ശ്രദ്ധേയമാകുന്നത്.
ഇതും പാര്‍വതി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത് . വിനീത് മേനോന് ആണ് വരന്. പൈലറ്റ് ആയി ജോലി ചെയ്യുകയാണ് വിനീത്. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായെത്തിയ, തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്.
parvathy nambiar- engagement video viral
