Connect with us

പാർവതിയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി മംമ്തയും അനുശ്രീയും

Social Media

പാർവതിയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി മംമ്തയും അനുശ്രീയും

പാർവതിയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി മംമ്തയും അനുശ്രീയും

നടി പാര്‍വതി നമ്പ്യാരുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി സിനിമ താരങ്ങൾ. ഫെബ്രുവരി രണ്ടിന്
ഗുരുവായൂര്‍ ക്ഷേത്രത്തി വെച്ചായിരുന്നു പാർവതി യുടെ വിവാഹം. വിനീത് മേനോന്‍ ആണ് വരന്‍. പൈലറ്റ് ആയി ജോലി ചെയ്യുകയാണ് വിനീത്

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. എന്നാൽ റിസപ്ഷൻ ആഘോഷകമാക്കി സിനിമ താരങ്ങൾ

അനുമോള്‍, രചന നാരായണന്‍കുട്ടി, മിയ, സ്വാസിക, മംമ്ത മോഹന്‍ദാസ്, അനിഖ, നയന്‍താര, അന്‍സിബ, ഷീലു എബ്രഹാം, അനുശ്രീ, കൃഷ്ണപ്രഭ, രഞ്ജിനി ഹരിദാസ് തുടങ്ങി വന്‍താരനിരയാണ് വിരുന്നില്‍ പങ്കെടുത്തത്

ആഘോഷ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച പാര്‍വതി മികച്ച നര്‍ത്തകി കൂടിയാണ് . ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്ബ്യാര്‍ അഭിനയരംഗത്തെത്തുന്നത്. പിന്നീട് രഞ്ജിത്ത് ചിത്രം ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്

ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് നടിയുടെ വാഹനിശ്ചയം കഴിഞ്ഞത്. പാർവ്വതി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ധാരാളം ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

PARVATHY

Continue Reading
You may also like...

More in Social Media

Trending

Recent

To Top