Connect with us

മോഹൻലാൽ ചിത്രത്തിൽ അനുവാദമില്ലാതെ അപകീർത്തികരമാം വിധം ഫോട്ടോ ഉപയോ​ഗിച്ചു; അധ്യാപികയ്ക്ക് 2.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

Malayalam

മോഹൻലാൽ ചിത്രത്തിൽ അനുവാദമില്ലാതെ അപകീർത്തികരമാം വിധം ഫോട്ടോ ഉപയോ​ഗിച്ചു; അധ്യാപികയ്ക്ക് 2.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

മോഹൻലാൽ ചിത്രത്തിൽ അനുവാദമില്ലാതെ അപകീർത്തികരമാം വിധം ഫോട്ടോ ഉപയോ​ഗിച്ചു; അധ്യാപികയ്ക്ക് 2.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

മോഹൻലാൽ നായകനായി എത്തി, ആന്റണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒപ്പം. ഇപ്പോഴിതാ ഈ ചിത്രത്തിൽ അനുവാദമില്ലാതെ അപകീർത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ ഉപയോ​ഗിച്ചതിന് നഷ്ടപരിഹാരം നൽകാൻ മുനിസിഫ് കോടതി വിധി വന്നിരിക്കുകയാണ്.

കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസ് അഡ്വ. പി നാരായണൻകുട്ടി മുഖേനയാണ് പരാതി നൽകിയത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നൽകാനുമാണ് ചാലക്കുടി മുൻസിഫ് എം എസ് ഷൈനി വിധിച്ചത്.

മോഹൻലാൽ നായകനായി അഭിനയിച്ച ഒപ്പം സിനിമയിലെ 29-ാം മിനിറ്റിൽ പൊലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിൻ്റെ ഫോട്ടോ ഉൾപ്പെടുത്തിയത്. ഫോട്ടോ അനുവാദമില്ലാതെ തൻറെ ബ്ളോഗിൽ നിന്ന് എടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഇത് മാനസിക വിഷമത്തിന് കാരണമായി. ഇതേത്തുടർന്ന് 2017 ൽ ആണ് കോടതിയെ സമീപിച്ചത്.

ആന്റണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവർക്ക് പുറമേ അസി.ഡയറക്ടർ മോഹൻദാസ് എന്നിവർക്കെതിരയാണ് നോട്ടീസ് അയച്ചത്. തുടർന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവർത്തകർ നിഷേധിക്കുകയായിരുന്നു. ഫോട്ടോ അധ്യാപികയുടേത് അല്ലെന്നാണ് എതിർ ലക്ഷികൾ വാദിച്ചത്.

എന്നാൽ ചിത്രത്തിൽ നിന്ന് പ്രിൻസിയുടെ ഫോട്ടോ ഇപ്പോഴും നീക്കിയിട്ടില്ല. എട്ട് വർഷത്തെ നിയമ പോരാട്ടത്തിലാണ് നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്കുവേണ്ടിയാണ് നിയമ നടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിൻസി ഫ്രാൻസിസ് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top