Actress
പെണ്‍കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നം; തന്റെ ചെരുപ്പ് കളക്ഷനുമായി നടി നുഷ്രത്ത് ബറൂച്ച
പെണ്‍കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നം; തന്റെ ചെരുപ്പ് കളക്ഷനുമായി നടി നുഷ്രത്ത് ബറൂച്ച
നിരവധി ആരാധകരുള്ള താരമാണ് നുഷ്രത്ത് ബറൂച്ച. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ് നടി. താരം പങ്കുവച്ച പുതിയ വിഡിയോയാണ് വൈറലാകുന്നത്.
തന്റെ ചെരുപ്പിന്റെ കളക്ഷനാണ് താരം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഒരു ചെരുപ്പ് കടയിലേതു പോലെ വ്യത്യസ്തമായ കളക്ഷനാണ് താരത്തിനുള്ളത്. ചെരുപ്പുകള്ക്കിടയിലുള്ള നുഷ്രത്തിന്റെ ചിത്രവും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം തന്റെ ഷൂ ഫാക്റ്ററി ആരാധകരെ കാണിച്ചത്. തന്റെ ഷൂ ഫാക്റ്ററി എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ഇത്. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. പെണ്‍കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നം എന്നായിരുന്നു ഒരാളുടെ കമന്റ്.
2006ല്‍ ജയ് സന്തോഷ് മാ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്യാര് കാ പഞ്ച്നമാ എന്ന ചിത്രം വിജയമായതോടെ ശ്രദ്ധേയയായി. സോനു കെ ടിറ്റു കി സ്വീറ്റി, ചോരി, ഡ്രീം ഗേള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2023ല്‍ പുറത്തിറങ്ങിയ അകേലിയായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം.
