Connect with us

പീ ഡന ആരോപണം വ്യാജം; നിരപരാധിയാണെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകും; നിവിൻ പോളി

Actor

പീ ഡന ആരോപണം വ്യാജം; നിരപരാധിയാണെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകും; നിവിൻ പോളി

പീ ഡന ആരോപണം വ്യാജം; നിരപരാധിയാണെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകും; നിവിൻ പോളി

കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ് പുറത്തെത്തിയതെങ്കിലും സിനിമയ്ക്കുള്ളിൽ സ്ത്രീകൾ നേരിടുന്ന അ തിക്രമങ്ങളും മറ്റുമെല്ലാം ഏറെ ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ നിരവധി പേരാണ് തങ്ങൾക്കും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്.

ഇപ്പോൾ നടൻ നിവിൻ പോളിയ്ക്കെതിരെയും പീ ഡനക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതായുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നിവിൻ പോളി. തനിക്കെതിരായ പീ ഡന ആരോപണം വ്യാജമാണെന്നു നടൻ നിവിൻ പോളി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. ആരോപണം വ്യാജമാണെന്നു തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും നിവിൻ പോളി പറഞ്ഞു.

എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ കെ സുനിലാണ് രണ്ടാം പ്രതി. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തിട്ടുണ്ട്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീ ഡനത്തിനിരയാക്കിയെന്നാണ് വിവരം.

കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണ് പീ ഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിൻ പോളിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ഇതിനോടകം നടൻ സിദ്ദിഖ്, ജയസൂര്യ, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെയെല്ലാം പരാതികൾ ഉയർന്നിട്ടുണ്ട്.

ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി. നിവിൻ പോളിക്കെതിരായ അന്വേഷണം എസ്ഐടി സംഘം ഏറ്റെടുക്കും. അന്വേഷണ ഉദ്യോ​ഗസ്ഥർ ഒരിക്കൽ കൂടി പെൺകുട്ടിയെ മൊഴിയെടുക്കുമെന്നും വിവരമുണ്ട്.

More in Actor

Trending

Recent

To Top