കൊടുക്കുന്നത് പുറത്ത് പറഞ്ഞിട്ടാകണമെന്നില്ലല്ലോ ? വിമർശകരുടെ വായടപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നിവിൻ പോളി നൽകിയ തുക പുറത്ത് !!!
പ്രളയം ബാധിച്ച താരങ്ങളിൽ ഒരാളാണ് നിവിൻ പോളി . വീടിനുള്ളിൽ വെള്ളം കയറിയ നിവിൻ പോളി , പക്ഷെ ദുരിത ബാധിതരെ സഹായിക്കാതെ ഇരുന്നിട്ടില്ല. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നിവിൻ പോളി നൽകിയത്. യുവതാരങ്ങൾ പ്രളയത്തിൽ സഹായം ചെയ്തില്ല എന്ന ആരോപണങ്ങൾ സജീവമായിരുന്നതിനു പിന്നാലെയാണ് നിവിൻ പോളി നൽകിയ തുക പുറത്തറിഞ്ഞത്.
ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനര്‍ നിര്‍മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും നിവിൻ പറഞ്ഞു. ‘ദുരിതാശ്വാസനിധിയിലേയ്ക്ക് കഴിയുന്നവരെല്ലാം തുക സംഭാവന ചെയ്യണം. ദുരിതാശ്വാസ ക്യാംപുകളിൽ നേരിട്ട് ചെന്നാൽ മാത്രമാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാകുകയുള്ളൂ.’–നിവിൻ പോളി പറഞ്ഞു.
യുവതാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നില്ലെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. ‘ എല്ലാ താരങ്ങളും കഴിയുന്നതുപോലെ സഹായിക്കുന്നുണ്ട്. അതൊക്കെ പുറത്ത് പറഞ്ഞിട്ട് ആകണമെന്നില്ലല്ലോ? ദുരന്തത്തിന്റെ ആദ്യഘട്ടം മുതൽ ഉറക്കമളച്ച് സഹായത്തിനിറങ്ങിയ ഒരുപാട് സിനിമാ പ്രവർത്തകരുണ്ട്. പലരും അതൊന്നും പറയുന്നില്ലെന്നേ ഒള്ളൂ. എല്ലാവരും അവരാൽ കഴിയുന്ന വിധം സഹായിക്കുന്നുണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.’–നിവിൻ പോളി വ്യക്തമാക്കി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...