ഒറ്റ സിനിമ കൊണ്ട് മെഗാ സൂപ്പർ താരങ്ങളെ പിന്നിലാക്കിയ നിവിൻ പോളിയുടെ പുതിയ സിനിമ ബിസിനസ് കണക്കുകൾ
ഒറ്റ സിനിമ കൊണ്ട് മെഗാ സൂപ്പർ താരങ്ങളെ പിന്നിലാക്കിയ നിവിൻ പോളിയുടെ പുതിയ സിനിമ ബിസിനസ് കണക്കുകൾ
റിലീസിന് മുന്‍പേ മുടക്കുമുതല്‍ തിരിച്ചു പിടിക്കുന്ന ആദ്യത്തെ നിവിന്‍പൊളി ചിത്രമായി ‘കായംകുളം കൊച്ചുണ്ണി’.
40 കോടിയോളം ചെലവിട്ട് ഗോകുലം ഗോപാലന് നിര്‍മ്മിച്ച മലയാള സിനിമയുടെ ബിഗ്ബജറ്റ് ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’ റിലീസിന് മുന്‍പേ മുടക്കുമുതല്‍ തിരിച്ചു പിടിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ .
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായം കുളം കൊച്ചുണ്ണിയിലെ നായകന് നിവിന്പൊളിയാണ്.ഇത്തിക്കരപ്പക്കിയെന്ന പോരാളിയുടെ റോളില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അതിഥി വേഷത്തിലുണ്ട്.ബോബി- സഞ്ജയ് തിരക്കഥ ഒരുക്കിയ കായം കുളം കൊച്ചുണ്ണിയുടെ ആഗോള ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം 25 കോടിയോളം രൂപയ്ക്ക് ഇറോസ് ഇന്റര്‍നാഷ്ണലാണ് സ്വന്തമാക്കിയിരിക്കുന്നത്.
നാലു കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്സ് വില്‍പ്പന നടന്നിരിക്കുന്നത് .മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് തുകയെന്ന റെക്കോര്‍ഡ് ഇനി കൊച്ചുണ്ണിയ്ക്ക് സ്വന്തം.നാല് കോടിയ്ക്ക് മുകളിലായാണ് ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റിരിക്കുന്നത്.ഏകദേശം പത്ത് കോടിയോളം രൂപ സാറ്റ് ലൈറ്റ് പ്രതീക്ഷിക്കുന്ന കായംകുളം കൊച്ചുണ്ണി റിലീസിന് മുന്‍പേ മുടക്കുമുതല്‍ തിരിച്ചു പിടിക്കുന്ന ആദ്യത്തെ നിവിന്‍പൊളി ചിത്രമായി മാറുകയാണ് .
കോടികൾ പിടിക്കാൻ മലയാള സിനിമ ചരിത്ര സിനിമകള്‍ക്ക് പിന്നാലെ….
തെലുങ്ക് പുരാവൃത്ത സിനിമയായ ‘ ബാഹുബലി’ ലോകമെമ്പാടും നേടിയ കൂറ്റന്‍ വിജയം ഇന്ത്യന്‍ സിനിമാ ഭൂമികയുടെ തിരക്കഥ പൊളിച്ചെഴുതിയിട്ടുണ്ട് .ബാഹുബലി തരംഗത്തിനു പിന്നാലെ ,തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി, മറാത്തി ഭാഷകളിലായി’പുരാണവും , ചരിത്രവും, മിത്തും, ഇതിഹാസവും ,സങ്കല്‍പ്പവും പറഞ്ഞുള്ള അനവധി പ്രോജക്റ്റുകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിന്റെ കാര്യമെടുത്താലും ചരിത്രവും, മിത്തും ഇതിഹാസവും സങ്കല്‍പ്പവും ,പുരാണവും പറഞ്ഞുള്ള ഒന്‍പതോളം ചിത്രങ്ങള്‍ വിളംബരം ചെയ്തിട്ടുണ്ട്. ഇവയില്‍ ഏതൊക്കെ പ്രൊജക്റ്റുകള്‍ തിരശ്ശീല കാണും എന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല.എങ്കിലും, ‘റോഷന് ആൻഡ്രൂസ് -നിവിന്‍പൊളി -മോഹന്‍ലാല്‍ ടീമിന്റെ ‘കായം കുളം കൊച്ചുണ്ണി’യുടെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ് . ”ഞാന്‍ , ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ ചിത്രമെന്ന് മമ്മൂട്ടി സാക്ഷ്യപ്പെടുത്തിയ” ‘ മാമാങ്കം’ ,ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു .’ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ’ മഹാരാജാവിന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കി കെ .മധുവും ബാഹുബലി വില്ലന്‍ റാണയും കൈകോര്‍ക്കുന്ന” മാർത്താണ്ഡവർമ്മ ഉടനെ ചിത്രീകരണം തുടങ്ങും.മമ്മൂട്ടി -സന്തോഷ് ശിവന് ഷാജി നടേശന് ഒരുമിക്കുന്ന ‘കുഞ്ഞാലി മരയ്ക്കാര്‍’ ജൂലൈ മാസത്തില്‍ ചിത്രീകരണം തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്.
പ്രീപ്രൊഡക്ഷന് നടന്നു കൊണ്ടിരിക്കുന്ന സിദില്‍ സുബ്രമണ്യന്‍ ടോവിനോ തോമസ് ചിത്രമായ ‘ചെങ്ങായി നമ്പ്യാരും’വൈകാതെ ഷൂട്ടിംഗ് ആരംഭിക്കും.
മഹാഭാരതത്തില്‍ നിന്നും വലിയ ഒരു ഏട് ചീന്തി എം .ടി .വാസുദേവന്‍ നായരും മോഹന്‍ലാലും സംഗമിക്കുന്ന രണ്ടാംമൂഴവും തിരശീല കാണും എന്ന് പ്രതീക്ഷിക്കുന്ന പ്രോജക്റ്റാണ്.ഹരിഹരന് -പ്രിത്വിരാജ് ടീമിന്റെ ‘സ്യമന്തകം’, മമ്മൂട്ടി- മധുപാല്‍ ചിത്രമായ ‘കര്ണ്ണന്’ എന്നീ ചിത്രങ്ങളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു എന്നും കേള്‍ക്കുന്നുണ്ട്.തിരശ്ശീല
കാണും എന്ന് തീര്പ്പുള്ള പ്രോജക്റ്റുകളെല്ലാം ബ്രമ്മാണ്ഡ ലെവലിലാണ് ഒരുങ്ങുന്നത് .AshiqShiju
