News
‘അന്ന് രാത്രി മുഴുവന്‍ വിജയ് കരഞ്ഞു, അവിടെ നിന്ന് ഒരു താരപിറവി തുടങ്ങി’; വിമര്‍ശിച്ചവര്‍ക്ക് വിജയ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നുവെന്ന് സുഹൃത്ത്
‘അന്ന് രാത്രി മുഴുവന്‍ വിജയ് കരഞ്ഞു, അവിടെ നിന്ന് ഒരു താരപിറവി തുടങ്ങി’; വിമര്‍ശിച്ചവര്‍ക്ക് വിജയ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നുവെന്ന് സുഹൃത്ത്
ഏറ്റവുമധികം ആരാധകരുള്ള തെന്നിന്ത്യന്‍ നടനാണ് ഇളയദളപതി വിജയ്. താരത്തിന്റെ പേരില്‍ നിരവധി ഫാന്‍സ് അസോസിയേഷനുകളാണ് കേരളത്തിലുള്ളത്. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്റെ ആരാധകരുമായി സംവധിക്കുവാന്‍ പുതിയ യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ സുഹൃത്തും ടെലിവിഷന്‍ താരവുമായ സഞ്ജീവ് വിജയിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഒരു എന്‍ടെര്‍ടെയിന്‍മെന്റ് ചാനലിനു നല്‍കിയ അഭിമുഖത്തിലൂടെയാണ് വിജയ്ക്ക്് തന്റെ തുടക്ക കാലത്ത് സിനിമകളില്‍ നിന്നും ലഭിച്ച വിമര്‍ശനങ്ങളെ കുറിച്ച് സഞ്ജീവ് പറയുന്നത്.
പിതാവ് എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ‘നാളൈ തീര്‍പ്പ്’ എന്ന ചിത്രത്തിലൂടെയാണ് നായകയനായി വിജയ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അന്ന് 20 വയസ്സ് മാത്രമാണ് വിജയ്ക്ക് ഉണ്ടായിരുന്നത്. ആദ്യ സിനിമയിലെ വിജയിയുടെ അഭിനയത്തെയും അദ്ദേഹത്തിന്റെ രൂപത്തെയും തമിഴിലെ ഒരു ജനപ്രിയ മാസിക വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഇത് കേട്ട താരം അന്ന് രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. അതൊരു ന്യൂ ഇയറോ, ക്രിസ്തുമസ് രാത്രിയോ ആണെന്ന് തോന്നുന്നു. 20 വയസില്‍ ആര്‍ക്കാണെങ്കിലും അത്തരമൊരു വിമര്‍ശനം നേരിടേണ്ടി വരുന്നതാണ്. ഇന്ന് വിജയ് ഇതൊക്കെ കൈകാര്യം ചെയ്യും.
ഈ വിമര്‍ശനങ്ങള്‍ക്ക് ശേഷം സ്വന്തം കഴിവ് തെളിയിക്കാന്‍ വിജയിയ്ക്ക് സാധിച്ചിരുന്നു. ഒരു കവര്‍ ചിത്രം കൊടുക്കുന്നതിന് വേണ്ടി അതേ മാഗസിന്‍ പിന്നീട് താരത്തെ വിളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ സിനിമകള്‍ പരാജയമായിരുന്നു. ‘രസികന്‍, പൂവേ ഉനക്കാക’ എന്നീ സിനിമകള്‍ സൂപ്പര്‍ ഹിറ്റായതോടെ ഒരു താരപിറവി തുടങ്ങുകയായിരുന്നു. എന്നും സഞ്ജയ് പറയുന്നു.
വിജയിയുടെ ബിഗില്‍ എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം മാസ്റ്ററാണ് വിജയിയുടേതായി പുറത്ത്വരാനിരിക്കുന്ന ചിത്രം. പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുന്ന ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകല്‍ലൂടെ റിലീസ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും അതില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും സിനിമയുടെ റിലീസ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
about vijay
