Connect with us

സ്‌കൂൾ കാലം കാലം മാറും പഴയ കാലം തിരികെ വരും… സന്തോഷവും ആഹ്ലാദവും സൗഹാർദ്ദവും നിറഞ്ഞ അധ്യയനവർഷം കാലമേറെയെല്ലാതെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കും; സംവിധായകൻ കെ മധു

Malayalam

സ്‌കൂൾ കാലം കാലം മാറും പഴയ കാലം തിരികെ വരും… സന്തോഷവും ആഹ്ലാദവും സൗഹാർദ്ദവും നിറഞ്ഞ അധ്യയനവർഷം കാലമേറെയെല്ലാതെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കും; സംവിധായകൻ കെ മധു

സ്‌കൂൾ കാലം കാലം മാറും പഴയ കാലം തിരികെ വരും… സന്തോഷവും ആഹ്ലാദവും സൗഹാർദ്ദവും നിറഞ്ഞ അധ്യയനവർഷം കാലമേറെയെല്ലാതെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കും; സംവിധായകൻ കെ മധു

പ്രതീക്ഷയോട് കുരുന്നുകൾ പുതിയ അധ്യയന വർഷത്തിലേക്ക്. കൊവിഡ് പ്രതിസന്ധികൾക്കിടയിലും സംസ്ഥാനം മറ്റൊരു അധ്യയനവർഷം ആരംഭിച്ചിരിക്കുകയാണ്. പ്രവേശനോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കുട്ടികൾ സ്‌കൂളിൽ എത്തുന്ന കാലം വിദൂരമാവില്ലെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവെച്ചു.

ഈ ദിനത്തിൽ തന്റെ സ്കൂൾ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ കെ മധു. ക്ലാസ്മുറി പഠനത്തിന്റെ ആദ്യ നാളുകൾ, അച്ഛൻ വാങ്ങി തന്ന കുടയും ബാഗുമായി സ്കൂളിലേക്കുള്ള യാത്ര ഇതൊക്കെ താൻ ഓർക്കുന്നു എന്നും എന്നാൽ ഇന്ന് ആ കാലം മാറിയെന്നും കെ മധു പറയുന്നു. സന്തോഷവും ആഹ്ലാദവും സൗഹാർദ്ദവും നിറഞ്ഞ അധ്യയനവർഷം അധികം വൈകാതെ നമുക്ക് തിരികെപ്പിടിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ ഓർമ്മകൾ പങ്കുവെച്ചത്.

കെ മധുവിന്റെ വാക്കുകൾ:

മഴ കുതിർന്ന ഒരു അധ്യയനവർഷം എനിക്കും ഉണ്ടായിരുന്നു. അന്ന് മഴയെത്തുംമുമ്പേ സ്കൂളിലെത്താൻ ഞാനൊരിക്കലും ശ്രമിച്ചിരുന്നില്ല. നല്ല മഴ നനഞ്ഞ് റോഡിൽ മഴ തീർക്കുന്ന ചെറു ചാലിൽ കാലുകൾ ഓടിച്ച് ജലകണങ്ങൾ തെന്നി തെറിപ്പിച്ച് സന്തോഷിച്ച ഒരു ബാല്യം.

ഹരിപ്പാട് കുമാരപുരം എന്ന ഗ്രാമനന്മയിലാണ് എന്റെ ബാല്യം. വീടിനു അടുത്തുള്ള കെ കെ കെ വി എം സ്കൂളിൽ ആയിരുന്നു എൽ പി സ്കൂൾ വിദ്യാഭ്യാസം, ക്ലാസ്മുറി പഠനത്തിന്റെ ആദ്യ നാളുകൾ, അച്ഛൻ വാങ്ങി തന്ന പുത്തൻ കുടയും ബാഗുമായി പള്ളിക്കൂടത്തിലേക്കുളള ആ യാത്ര എത്ര രസകരമായിരുന്നു. ഇന്ന് പുതിയ അധ്യയനവർഷത്തിന് ആരംഭമാണ്. പക്ഷെ കാലത്തിന്റെ മുഖം തന്നെ മാറിയിരിക്കുന്നു.

കൂട്ടുകാരെയും അധ്യാപകരെയും സ്ക്രീനുകൾക്കപ്പുറത്ത് തൊടാതെ കാണാം. പക്ഷെ അതും കാലത്തിന്റെ അനിവാര്യതയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് കരുതൽ തന്നെയാണ് രക്ഷ. ആ കരുതൽ രീതിയുടെ പുത്തൻ ജീവിത വ്യത്യാസങ്ങൾ നാം ഓരോരുത്തരും ഏറ്റെടുക്കുക തന്നെ ചെയ്യണം, ഒപ്പം നമ്മുടെ കുഞ്ഞുങ്ങൾ ഒരു തരി പോലും നിരാശരാകരുത്.

കാലം മാറും പഴയ കാലം തിരികെ വരുക തന്നെ ചെയ്യും. സന്തോഷവും ആഹ്ലാദവും സൗഹാർദ്ദവും നിറഞ്ഞ അധ്യയനവർഷം കാലമേറെയെല്ലാതെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കും. ഊർജ്ജസ്വലമായ ഭാവുകങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും നേരുന്നു.

ഇത്തവണ അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഓൺലൈൻ ക്ലാസ് സൗ കര്യമൊരുക്കുമെന്നും ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകൾ നൽകുമെന്നും ഇക്കുറി സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകൾ കൂടി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെ കുട്ടികളെ ക്ലാസുകളിൽ നേരിട്ട് എത്തിക്കാൻ കഴിയും എന്നത് സർക്കാർ പഠിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top