Malayalam
ശ്രീ വി.ഡി സതീശന് മിടുക്കനായ നേതാവ്; പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് ആശംസകളുമായി ആഷിഖ് അബു
ശ്രീ വി.ഡി സതീശന് മിടുക്കനായ നേതാവ്; പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് ആശംസകളുമായി ആഷിഖ് അബു
പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് ആശംസകളുമായി സംവിധായകന് ആഷിഖ് അബു. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന എല്ലാ ജനപ്രതിനിധികള്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് ആണ് ആഷിഖ് അബു ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
”ശ്രീ വി.ഡി സതീശന് മിടുക്കനായ നേതാവ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന എല്ലാ ജനപ്രതിനിധികള്‍ക്കും ആശംസകള്‍” എന്നാണ് അബു കുറിച്ചിരിക്കുന്നത്.
യുവനേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എടുത്തത്. തലമുറമാറ്റം എന്ന യുവ എംഎല്‍എമാരുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുണമെന്ന് അവസാനിമിഷം വരെ കേന്ദ്ര നേതൃത്വത്തിനുമേൽ സമ്മർദ്ദമുണ്ടായി. ചെന്നിത്തല തുടരുന്നതാണ് ഉചിതമെന്ന വാദവുമായി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
എന്നാൽ കോൺഗ്രസിലെ യുവ എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ സതീശന് ഉണ്ടായിരുന്നു. ചെന്നിത്തലക്ക് വേണ്ടി ഉമ്മൻചാണ്ടി നിലപാട് ഉറപ്പിച്ചതോടെ, ഇത് മറികടന്നുള്ള തീരുമാനം സംസ്ഥാനത്ത് പാർട്ടിക്കു ദോഷം ചെയ്യുമെന്ന ആശങ്ക കേന്ദ്രനേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിലും ഒടുവിൽ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു.
പ്രതിപക്ഷ നേതൃസ്ഥാനം തന്റെ കരിയറിലെ ഒരു വഴിത്തിരിവാണെന്ന് വിഡി സതീശന് പ്രതികരിക്കുന്നത്. നേരത്തെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി തൊട്ട് കെപിസിസി പ്രസിഡണ്ട് പദവി വരെ ആ രീതിയില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിഡി സതീശന് പറഞ്ഞു.
