News
നടി രോഹിണിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
നടി രോഹിണിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
Published on
കന്നഡ നടിയും മുന്‍ കന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന രോഹിണി സിങ്ങിന് വാഹനാപകടത്തില്‍ പരിക്ക്. ബാംഗളൂരുവിലെ മാവല്ലിപുരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. സുഹൃത്തും നടന് ജയ് ജഗ്ദീഷിന്റെ മകളുമായ അര്‍പ്പിതയ്ക്കൊപ്പം ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു അപകടം.
വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. രണ്ടു പേര്‍ക്കും അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റു. രോഹിണിയുടെ സഹോദരനും നടനുമായ ആദിത്യയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും വലിയ പ്രശ്നങ്ങളൊന്നുമല്ലെന്നും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ആശുപതത്രി വിടാനാകുമെന്നും താരം വ്യക്തമാക്കി. പ്രമുഖ സംവിധായകന് രാജേന്ദ്ര സിങ് ബാബുവിന്റെ മകളാണ് രോഹിണി. ഇന്റസ്ട്രിയില്‍ റിഷിക എന്നറിയപ്പെടുന്ന താരം ബിഗ് ബോസിന്റെ ആദ്യ സീസണിലാണ് പങ്കെടുത്തത്.
Continue Reading
You may also like...
Related Topics:
