Connect with us

ആർജ്ജവത്തോടെ ഒപ്പം നിന്നു, നിർണായകമായ വിജയത്തിന് സാന്നിധ്യം കൊണ്ട്‌ കരുത്ത് പകർന്നു, പിഷാരടിയ്ക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ

News

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം നിന്ന നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍. തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയവുമായി ബന്ധപ്പെട്ട് നടൻ രമേശ് പിഷാരടിയെ ട്രോളുന്നവർക്കു മറുപടി കൂടിയായിരുന്നു ഷാഫിയുടെ പ്രതികരണം.

അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമജനും ജഗദീഷിനുമൊക്കെയുണ്ടെന്ന് ഷാഫി പറഞ്ഞു.

ഷാഫിയുടെ വാക്കുകൾ…

‘നന്ദി പിഷാരടി. ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണായകമായ ഒരു വിജയത്തിന് സാന്നിധ്യം കൊണ്ട്‌ കരുത്ത് പകർന്നതിന്. അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്.

അതെ സമയം തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോറ്റതോടെ പിഷാരടിക്കും കുടുംബത്തിനെതിരെയും പരിഹാസ ട്രോളുകള്‍ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇതിനിടെ പിഷാരടിയെ പരിഹസിച്ച ട്രോളുകള്‍ക്ക് എതിരെ രംഗത്ത് എത്തി നടന്‍ സുബീഷ് എത്തിയിരുന്നു. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ അദ്ദേഹത്തിന്റെ മക്കളെ വെച്ചുള്ള ട്രോളുകള്‍ ഒഴിവാക്കണമെന്നാണ് സുബീഷ് പറഞ്ഞത്.

Continue Reading
You may also like...

More in News

Trending

Recent

To Top