News
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഒരുങ്ങി സണ്ണി ലിയോൺ
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഒരുങ്ങി സണ്ണി ലിയോൺ
രാജ്യത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ നടി സണ്ണി ലിയോൺ പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ)യുമായി സഹകരിച്ചാണ് ഡല്‍ഹിയില്‍ സണ്ണി ഭക്ഷണം വിതരണം ചെയ്യുക.
”നമ്മള് ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. സഹാനുഭൂതിയോടെയും ഐക്യദാര്‍ഢ്യത്തോടെയുമാണ് ഇതിനെ നേരിടേണ്ടത്. പെറ്റ ഇന്ത്യയുമായി വീണ്ടും കൈ കോര്‍ക്കുന്നതില്‍ സന്തോഷം. ഇത്തവണ ആയിരക്കണക്കിന് ആവശ്യക്കാര്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ സസ്യാഹാരം എത്തിക്കും” എന്നാണ് സണ്ണി ലിയോണ്‍ പ്രസ്താവനയില്‍ പറയുന്നത്.
ചോറ്, കിച്ചഡി, പരിപ്പ്, പഴവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് വിതരണം ചെയ്യുക. അതേസമയം, സല്മാന് ഖാന്, സോനു സൂദ്, ശില്‍പ്പ ഷെട്ടി, ഭൂമി പെട്നേക്കര്‍, ജാക്വിലിന് ഫെര്‍ണാണ്ടസ്, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളും കോവിഡ് പ്രതിസന്ധിയില്‍ ആവശ്യക്കാര്‍ക്ക് കൈത്താങ്ങായി എത്തുന്നുണ്ട്.
സല്മാന് ഖാന് മുന്‍നിര കോവിഡ് പോരാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. കൂടാതെ 25000 സിനിമാ പ്രവര്‍ത്തകര്‍ക്ക് സല്മാന് സഹായം എത്തിക്കുന്നുണ്ട്. നടി ജാക്വിലിന് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന ചിത്രങ്ങളും വൈറലായിരുന്നു.
