കന്നഡ ഷോബിസ് വ്യവസായത്തെ മുഴുവന്‍ ഞെട്ടിച്ച ഒന്നായിരുന്നു നടി ചന്ദനയുടെ ആത്മഹത്യ. സ്വയം വിഷം കഴിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് അവര്‍ ജീവനൊടുക്കിയത്. വീഡിയോയില്‍ തന്റെ മരണത്തിന് കാരണം കാമുകന് ദിനേശ് ആണെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ചന്ദന ആത്മഹത്യ ചെയ്ത ദിവസം മുതല്‍ കാണാതായ ദിനേശ് കഴിഞ്ഞദിവസമാണ് പിടിയിലായത്. മെയ് 28 നാണ് നടി ആത്മഹത്യ ചെയ്തത്. ചന്ദനയുടെ വീഡിയോയുടെ അടിസ്ഥാനത്തില്‍ ദിനേഷിനും കുടുംബത്തിനും എതിരെ എഫ്.ഐ.ആര് ഫയല്‍ ചെയ്തു. ദിനേശിന്റെ കുടുംബത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കാമുകന് വിവാഹത്തില്‍ നിന്ന് പിന്മാറിയതില് മനംനൊന്താണ് നടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വിവാഹത്തിന് വിസമ്മതിച്ച ദിനേശിന്റെ മാതാപിതാക്കള്‍ ചന്ദനയുടെ സ്വഭാവത്തെ ചോദ്യം ചെയ്തിരുന്നു.
ഏഴു വര്‍ഷം മുമ്ബ് ബാംഗ്ലൂരിലെത്തിയ ചന്ദന തുടക്കത്തില്‍ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്നു. വിനോദ വ്യവസായ രംഗത്ത് ചന്ദനയ്ക്ക് താല്പര്യമുണ്ടായിരുന്ന ചന്ദന,
ചില പരസ്യ ചിത്രങ്ങള്‍ക്ക് ശബ്ദവും നല്‍കിയിരുന്നു. ക്വാര്‍ട്ടര്‍ ലൈഫ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇതുവരെ റിലീസ് ആയിട്ടില്ല.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...