News
പത്തുമാസം കൊണ്ട് മലയാള സിനിമയ്ക്ക് കോടികൾ: കണക്കുകൾ കേട്ടാൽ തലയിൽ കൈവെയ്ക്കും
പത്തുമാസം കൊണ്ട് മലയാള സിനിമയ്ക്ക് കോടികൾ: കണക്കുകൾ കേട്ടാൽ തലയിൽ കൈവെയ്ക്കും
കോവിഡും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലെയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പത്ത് മാസത്തോളം സിനിമ തിയേറ്ററുകൾ അടച്ചിട്ടു. മാസങ്ങൾക്ക് ശേഷം തിയേറ്ററുകൾ ഇപ്പോൾ തുറന്നിരിക്കുകയാണ്.
പത്തുമാസം കൊണ്ട് മലയാള സിനിമയ്ക്ക് ആയിരം കോടി നഷ്ടം സംഭവിച്ചുവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡണ്ട് എം.രഞ്ജിത്ത്. നാനയുമായുളള അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം തുറന്നുപറയുന്നത്.
നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും സിനിമാ തൊഴിലാളി സമൂഹം ബുദ്ധിമുട്ടിലാണ് . ‘ഇന്‍ഡസ്ട്രി ദുരിതമനുഭവിച്ച വേറൊരു കാലഘട്ടം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. പ്രതിസന്ധികളില്‍ക്കൂടി തന്നെയായിരിക്കും മലയാള സിനിമാ വ്യവസായം തുടര്‍ന്നും കടന്നുപോവുക. അന്‍പത് ശതമാനം പ്രേക്ഷകരെ പാടുള്ളൂ, സെക്കന്റ് ഷോ പാടില്ല എന്നിങ്ങനെയുള്ള നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുകൊണ്ടാണ് പ്രതിസന്ധികള്‍ വിട്ടുപോകില്ലെന്ന് പറയുന്നത്,’ രഞ്ജിത്ത് പറഞ്ഞു.
