Malayalam
ഹേമന്തിന്റെ മൊഴി ഞെട്ടിച്ചു; പോലീസ് തൂക്കിയെടുത്തത് ആ കാര്യത്തിൽ മരണത്തിന് തൊട്ട് മുൻപ് പിരിമുറുക്കം നിറഞ്ഞ ചിത്രയുടെ മുഖം
ഹേമന്തിന്റെ മൊഴി ഞെട്ടിച്ചു; പോലീസ് തൂക്കിയെടുത്തത് ആ കാര്യത്തിൽ മരണത്തിന് തൊട്ട് മുൻപ് പിരിമുറുക്കം നിറഞ്ഞ ചിത്രയുടെ മുഖം
ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയുടെ ദുരൂഹതകൾ ബാക്കി… അന്വേഷണം പുരോഗമിക്കുമ്പോഴും ഉത്തരം കിട്ടാതെ ഇനിയും ചോദ്യങ്ങൾ
ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മർദമെന്നു പൊലീസ്. അമ്മ വിജയയുടെയും പ്രതിശ്രുത വരൻ ഹേമന്തിന്റെയും പെരുമാറ്റം മാനസിക സമ്മർദത്തിനു കാരണമായി. സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേമന്ദ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.
ഇത് അറിയിച്ചപ്പോൾ ഹേമന്തിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചു. പ്രതിശ്രുത വരനും അമ്മയും നൽകിയ മാനസിക സമ്മർദമാണു ജീവനൊടുക്കാൻ ചിത്രയെ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം
അതെ സമയം തന്നെ തുടർച്ചയായ മൂന്നാം ദിനവും ഹേമന്തിനെയും ഹോട്ടൽ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. ചിത്രീകരണം കഴിഞ്ഞെത്തിയ ശേഷം കുളിക്കാനായി പോയ ചിത്ര തന്നോടു പുറത്തു കാത്തിരിക്കാൻ പറഞ്ഞുവെന്നായിരുന്നു ഹേമന്ദ് നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ, കാറിൽ മറന്നുവച്ച വസ്തു എടുത്തുകൊണ്ടുവരാൻ ചിത്ര ആവശ്യപ്പെട്ടതു കൊണ്ടാണു പുറത്തുപോയതെന്നാണ് പിന്നീട് പറഞ്ഞത്
മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെത്തുടർന്നു അസിസ്റ്റന്റ് കമ്മിഷണർ ദീപ സത്യൻ ഹേമന്തിനെ നേരിട്ടു ചോദ്യം ചെയ്തു
ചൊവ്വാഴ്ച പകൽ ചിത്ര പലരോടും ഫോണിൽ സംസാരിച്ചിട്ടുണ്ട്. പിരിമുറുക്കം നിറഞ്ഞ മുഖത്തോടെ മരണത്തിനു മണിക്കൂറുകൾക്കു മുൻപ് താരം മൊബൈലിൽ സംസാരിക്കുന്നതിന്റെ വിഡിയോ സന്ദേശം പുറത്തുവന്നു. ചിത്രയുടെ മൊബൈൽ ഫോണിൽ നിന്നു സംഭാഷണങ്ങൾ, ചിത്രങ്ങൾ, വാട്സാപ് സന്ദേശങ്ങൾ എന്നിവ വീണ്ടെടുത്തു പരിശോധിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ചിത്ര മരിക്കുന്നതിനു മുൻപ് അവസാനമായി വിളിച്ചത് അമ്മ വിജയയെയാണെന്നു ഫോൺ പരിശോധിച്ചപ്പോൾ വ്യക്തമായിരുന്നു. ഹേമന്ദ് ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതായി സഹപ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണു വിവരം ലഭിച്ചത്. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേമന്ദ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം.
എന്നാൽ ചിത്രയുടെ മരണത്തിനുത്തരവാദി ഹേമന്ദാണെന്ന് പറഞ്ഞ് കൊണ്ട് ചിത്രയുടെ അമ്മ രംഗത്ത് എത്തിയിരുന്നു . മകൾ കൊല്ലപ്പെട്ടതാണെന്നും അതിനുത്തരവാദി ഹേമന്ദാണെന്നുമാണ് ഇവർ ആരോപിക്കുന്നത് .അമ്മയുടെ ആരോപണം നിലനിൽക്കുന്നതിനടിയിൽ തങ്ങളുടെ വിവാഹം കഴിഞ്ഞതായുള്ള രേഖകൾ ഹേമന്ദ് പൊലീസിന് മുന്നിൽ സമർപ്പിച്ചത്. ഒക്ടോബർ 19-ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്നും ഇതിന്റെ രേഖകളാണ് പോലീസിന് മുമ്പാകെ ഹേമന്ദ് സമർപ്പിച്ചതെന്നുമാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ചിത്രയുടെ മരണത്തിനു കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു മന്ത്രി ഡി.ജയകുമാർ പറഞ്ഞു.
ചെന്നൈ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 2.30ന് ഇ വി പി ഫിലിം സിറ്റിയില്‍ നിന്ന് ഷൂട്ടിങ്ങിനുശേഷം റൂമിൽ തിരിച്ചെത്തിയതായിരുന്നു താരം. ഹോട്ടലില്‍ പ്രതിശ്രുത വരനും ബിസിനസുകാരനുമായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ റൂമില്‍ കയറിയ ചിത്രയെ വളരെ വൈകിയും കാണത്തതിനെ തുടര്‍ന്ന് ഹേമന്ത് ഹോട്ടല്‍ അധികൃതരെ വിളിക്കുകയായിരുന്നു. പിന്നീട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ ചിത്രയെ കണ്ടത്തിയത്.
മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് 28 വയസ്സുകാരി ആത്മഹത്യ ചെയ്യുന്നത്. തമിഴിലെ പ്രസിദ്ധമായ പാണ്ഡ്യന് സ്റ്റോര്സില് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിത്രയാണ്.
