Malayalam
ദിലീപിന്റെ ലക്കി സ്റ്റാർ, സീരിയലുകളിലെ വില്ലത്തി ഒടുവിൽ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്!
ദിലീപിന്റെ ലക്കി സ്റ്റാർ, സീരിയലുകളിലെ വില്ലത്തി ഒടുവിൽ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്!
ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ ആരാധകർക്കും ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സജിത ബേട്ടി. ബാലതാരമായി ബിഗ് സ്ക്രീനിൽ തിളങ്ങി നിന്ന താരം ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്കളങ്കമായ വിടർന്ന കണ്ണുകളും ഉള്ള താരം പിന്നീടിങ്ങോട്ട് സിനിമകളിൽ മാത്രമല്ല സീരിയലുകളിലും തിളങ്ങാൻ തുടങ്ങി.
അവതാരകയായും നിരവധി ആൽബങ്ങളിലും പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ കുറച്ചു കാലങ്ങളായി താരത്തെ അഭിനയ ലോകത്തിൽ കാണാനേ ഇല്ല. ഷമാസിനെ വിവാഹം ചെയ്തു ഒന്നര വയസുള്ള മകൾക്കൊപ്പം സുഖ ജീവിതത്തിൽ ആണ് സജിത ബേട്ടി . മേക്കപ്പെല്ലാം ഉപേക്ഷിച്ച് തട്ടമൊക്കെ ഇട്ട് വീട്ടമ്മയായിട്ടാണ് താരം ഇപ്പോൾ ജീവിക്കുന്നത്
ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. കാരണം ദിലീപ് അഭിനയിച്ച ചിത്രത്തില്‍ സജിത ഉണ്ടെങ്കില്‍ ഈ ചിത്രം ഹിറ്റാകുമെന്നാണ് പൊതുസംസാരം ഉണ്ട്. സജിത സന്തോഷത്തോടെ പറയുന്നു. ഗര്‍ഭിണിയായതു മുതല്‍ ആണ് സീരിയല്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നത്. എങ്കിലും അഞ്ചാം മാസത്തിൽ ഒരു വേഷം ചെയ്തിരുന്നു. ഡെലിവറിക്ക് ശേഷം അത് പൂര്‍ത്തിയാക്കി. ഭര്‍ത്താവും കുഞ്ഞുമൊത്ത് വയനാട്ടിലാണ് സജിത ഇപ്പോള്‍. തൽക്കാലം കുഞ്ഞിന് വേണ്ടി എടുത്ത ഇടവേള നല്ലൊരു കഥാപാത്രം കിട്ടുന്നതോടെ തിരികെ വരും എന്നാണ് സജിത പറയുന്നത്. ഭര്‍ത്താവും കുഞ്ഞുമാണ് ഇപ്പോള്‍ താരത്തിന്റെ ലോകം.
ഇപ്പോഴും ധാരാളം ഓഫറുകൾ വരുന്നുണ്ട്.എന്നാൽ, മനസ്സിനിണങ്ങിയ ഒരു കഥാപാത്രത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിർത്തില്ല. കൃത്യമായ കഥാപാത്രങ്ങളുടെ സെലക്ഷൻ ഒന്നുമുണ്ടായിട്ടില്ലെന്നും താരം പറയുന്നു
