News
ഹോളിവുഡ് നടന്‍ ട്രീറ്റ് വില്യംസ് അന്തരിച്ചു
ഹോളിവുഡ് നടന്‍ ട്രീറ്റ് വില്യംസ് അന്തരിച്ചു
ഹോളിവുഡ് നടന്‍ ട്രീറ്റ് വില്യംസ് അന്തരിച്ചു. വൈകീട്ട് അഞ്ച് മണിയോടെ അദ്ദേഹം സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് വെര്‍മോണ്ടില്‍ വച്ച് എസ്യുവി വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ ന്യൂയോര്‍ക്കിലെ അല്‍ബാനി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 71 വയസായിരുന്നു.
1970 മുതല്‍ ഹോളിവുഡില്‍ ഏറെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അദ്ദേഹം.
1975ല്‍ ഇറങ്ങിയ ഡെഡ്ലി ഹീറോ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഇതില്‍ പൊലീസ് ഓഫീസറുടെ വേഷമായിരുന്നു ട്രീറ്റിന്റേത്. 79ലെ രണ്ട് ചിത്രങ്ങളായ മ്യൂസിക്കല്‍ ഹെയര്‍, സ്പില്‍ബര്‍ഗിന്റെ 1941 എന്നീ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെയാണ് അദ്ദേഹം ഏറെ അറിയപ്പെട്ടത്.
പിന്നീട് ദി ഈഗിള്‍ ഹാസ് ലാന്‍ഡഡ്, പ്രിന്‍സ് ഓഫ് ദി സിറ്റി, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അമേരിക്ക, ദ ലേറ്റ് ഷിഫ്റ്റ്, 127 അവേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു . 2002 മുതല്‍ 2006 വരെ, എവര്‍വുഡ് എന്ന ടെലിവിഷന്‍ പരമ്പരയുടെ നായകനായിരുന്നു അദ്ദേഹം,
രണ്ട് സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ക്കും രണ്ട് സാറ്റലൈറ്റ് അവാര്‍ഡുകള്‍ക്കും ഒരു ഇന്‍ഡിപെന്‍ഡന്റ് സ്പിരിറ്റ് അവാര്‍ഡിനും ട്രീറ്റ് വില്യംസിന്റെ പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
