Actor
ആ സ്നേഹം കൈവിട്ടില്ല, ഇന്നലെ ദിലീപ് ഓടിയെത്തി! ഞെട്ടിച്ച് കളഞ്ഞ പോസ്റ്റ് ഇങ്ങനെ, മൗനത്തിലെ പിന്നിലെ സത്യം വിരൽചൂണ്ടുന്നത് എങ്ങോട്ട്
ആ സ്നേഹം കൈവിട്ടില്ല, ഇന്നലെ ദിലീപ് ഓടിയെത്തി! ഞെട്ടിച്ച് കളഞ്ഞ പോസ്റ്റ് ഇങ്ങനെ, മൗനത്തിലെ പിന്നിലെ സത്യം വിരൽചൂണ്ടുന്നത് എങ്ങോട്ട്
ഇന്നലെയായിരുന്നു നടൻ മമ്മൂട്ടിയുടെ ജന്മദിനം. സിനിമ താരങ്ങളടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആശംസ അറിയിച്ചത്. 71ാം പിറന്നാളാഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസ അറിയിച്ച് ദിലീപും എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് ദിലീപ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ പോസ്റ്റുമായെത്തിയത്. മലയാള സിനിമയുടെ വല്യേട്ടന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ എന്നായിരുന്നു ദിലീപിന്റെ കുറിപ്പ്. ചിരിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയും കുറിപ്പിനൊപ്പമുണ്ടായിരുന്നു.
മമ്മൂട്ടിയുമായി പ്രത്യേകമായൊരു ആത്മബന്ധമുണ്ട് ദിലീപിന്. വല്യേട്ടനായാണ് അദ്ദേഹത്തെ കാണുന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. സിനിമയിലെ കാര്യങ്ങളിലായാലും ജീവിതത്തിലായാലും എപ്പോഴും അദ്ദേഹം കൂടെയുണ്ട്. കാവ്യയെ വിവാഹം ചെയ്തപ്പോള്‍ സര്‍പ്രൈസ് സമ്മാനം നല്‍കി മമ്മൂട്ടി ദിലീപിനെ ഞെട്ടിച്ചിരുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ അരങ്ങേറിയപ്പോഴും മമ്മൂട്ടി ദിലീപിനെതിരെ പ്രതികരിച്ചിരുന്നില്ല. മൗനം പാലിക്കുകയായിരുന്നു അദ്ദേഹം. അത്രയേറെ അടുപ്പമുള്ളത് കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാതിരുന്നത്.
സൈന്യമെന്ന ചിത്രത്തിനിടയിലായിരുന്നു ദിലീപ് മമ്മൂട്ടിയെ അടുത്തറിഞ്ഞത്. ദിലീപിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു ഇത്. അഭിനയമോഹവുമായാണ് സിനിമയിലെത്തിയതെങ്കിലും ആദ്യം ക്യാമറയ്ക്ക് പിന്നിലായിരുന്നു ദിലീപ് പ്രവര്‍ത്തിച്ചത്. മമ്മൂട്ടി ജോഷി ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലായിരുന്നു. അന്ന് കാരവാന്‍ സൗകര്യങ്ങളൊന്നുമില്ലായിരുന്നു. നേരമ്പോക്കിനായി പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലായിരുന്നു. അതിനിടയിലാണ് ദിലീപ് മിമിക്രിയൊക്കെ കാണിച്ച് തുടങ്ങിയത്. ഇതായിരുന്നു ഇവരെ അടുപ്പിച്ചത്. ദിലീപിന്റെ പ്രകടനങ്ങളെല്ലാം മമ്മൂട്ടി ആസ്വദിക്കുന്നുണ്ടായിരുന്നു. അന്ന് തുടങ്ങിയ ബന്ധം പിന്നീടങ്ങോട്ട് നിലനിര്‍ത്തുകയായിരുന്നു ഇരുവരും. രാക്ഷസരാജാവിലും കമ്മത്ത്&കമ്മത്തിലും ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.
തന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് മമ്മൂട്ടിയും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലളിതമായ വാചകങ്ങളിലാണ് മമ്മൂട്ടി തന്നെ സ്നേഹിക്കുന്നവരോടുള്ള സ്നേഹവും കടപ്പാടും അറിയിച്ചത്
