News
എല്ലാം ചെയ്തത് ‘ബോട്ടിമില്‍’ ദിലീപ് ആവശ്യപ്പെട്ടത് ആ ഒരൊറ്റ കാര്യം,അന്നുറങ്ങിയത് 2മണിക്കൂർ മാത്രം നടുക്കുന്ന രഹസ്യവുമായി അയാൾ
എല്ലാം ചെയ്തത് ‘ബോട്ടിമില്‍’ ദിലീപ് ആവശ്യപ്പെട്ടത് ആ ഒരൊറ്റ കാര്യം,അന്നുറങ്ങിയത് 2മണിക്കൂർ മാത്രം നടുക്കുന്ന രഹസ്യവുമായി അയാൾ
നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഇടനിലക്കാരനായത് ബിജെപി നേതാവാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചുവെന്നാണ് സൂചന. ജഡ്ജിയെ സ്വാധീനിക്കാന്‍ വഴിയൊരുക്കുന്നതിന്റെ സുപ്രധാന ശബ്ദരേഖ നേരത്തെ റിപ്പോര്‍ട്ടര്‍ ടി വി പുറത്ത് വിട്ടിരുന്നു. ഇതില്‍ ദിലീപിനോട് സംസാരിക്കുന്ന ആളെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞത്. ബിജെപി തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന സമിതി അംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ. ഉല്ലാസ് ബാബുവിന്റേതാണ് ശബ്ദമെന്നാണ് കണ്ടെത്തല്‍. തൃശൂര്‍ വാലപ്പാടുള്ള ദിനേശന്‍ സ്വാമിയുടെയും ദിലീപിന്റേയും പൊതു സുഹൃത്താണ് ഉല്ലാസ് ബാബു.
ഇതുമായി ബന്ധപ്പെട്ട് ഒരു നിർണ്ണനായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സൈബര്‍ വിദഗ്ധനും വധ ഗൂഢാലോചന കേസിലെ മാപ്പ് സാക്ഷിയുമായ സായ് ശങ്കര്‍
കേസില്‍ ബി ജെ പി നേതാവ് ഉല്ലാസ് ബാബുവും ദിലീപും തമ്മിലുള്ള ചാറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട് സായ് ശങ്കര്‍. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഡ്വ. ഉല്ലാസ് ബാബുവുമായിട്ടുള്ള ചാറ്റ് ഡിലീറ്റ് ചെയ്യാന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
സായ് ശങ്കര്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്രകാരമാണ്.
അഡ്വ. ഉല്ലാസ് ബാബുവുമായിട്ടുള്ള ചാറ്റ് ഡിലീറ്റ് ചെയ്യാന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ അന്ന് പ്രിപ്പെയര്‍ ചെയ്ത ചെക്ക് ലിസ്റ്റില്‍ ഈ ഒരു പേരുണ്ടായിരുന്നു. ഉല്ലാസ് ബാബുവുമായിട്ടുള്ള ചാറ്റുകളും മീഡിയ ഫയലും കിട്ടാന്‍ പോസിബിളിറ്റി കുറവാണ്. അതിനുള്ളില്‍ നിന്നും മറ്റേതെങ്കിലും നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്തതില്‍ നിന്ന് കിട്ടിയതായിരിക്കും ഈ പുറത്ത് വന്ന ഓഡിയോ.
ഉല്ലാസ് ബാബു എന്നല്ല അഡ്വ ഉല്ലാസ് അത്രയെ ഉണ്ടായിരുന്നുള്ളൂ. അത് എനിക്ക് പ്രയറൊറ്ററൈസ് ചെയ്യേണ്ടിയിരുന്ന പേരുകളില്‍ ഒരെണ്ണം ഉല്ലാസിന്റെ ആയിരുന്നു. ചാറ്റ് എന്താണ് എന്ന് ശ്രദ്ധിച്ചിരുന്നില്ല. വാട്‌സാപ്പിലായിരുന്നില്ല. ബോട്ടിമിലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വാട്‌സാപ്പിലായിരുന്നില്ല, അതുകൊണ്ട് തന്നെ മീഡിയ ഫയല്‍ സേവ് ആയിരുന്നില്ല.
വാട്‌സാപ്പ് ഫയലുകളെല്ലാം സേവ് ആയിരുന്നു. മീഡിയ ഫയല്‍ ബോട്ടിമില്‍ നിന്നും ഫോണില്‍ സേവ് ആയിട്ടുണ്ടായിരുന്നില്ല. ചിലപ്പോള്‍ വാട്‌സാപ്പിലും ഉണ്ടായിരിക്കാം. അല്ലെങ്കില്‍ വേറെ ഫോണില്‍ നിന്ന് മിറര്‍ കിട്ടിയിരിക്കാം. ബോട്ടിമിന്റെ ആല്‍ഗോരിതം വളരെ സേഫാണ്. അത് അന്ന് പറഞ്ഞപോലെ യൂഫ്രഡ് പോലുള്ള സോഫ്റ്റ്‌വെയറിലൊന്നും ഒരിക്കലും വാട്‌സാപ്പിലെ ചാറ്റുകള്‍ റിട്രീവ് ചെയ്ത് എടുക്കാന്‍ പറ്റുന്നത് പോലെ ബോട്ടിമും ടെലഗ്രാമും ഒന്നും ഒരിക്കലും റിട്രീവ് ചെയ്യാനുള്ള കേപബിലിറ്റി ഇല്ല.
ഇതിന്റെ മെമ്മറി ലോഗില്‍ നിന്ന് എടുക്കാനുള്ള കേപ്പബിലിറ്റി ഇല്ല. ഉല്ലാസ് ബാബുവിന്റെ ചാറ്റ് സ്‌ക്രീനൊന്നും ഡീറ്റെയ്ല്‍ ആയിട്ട് ഞാന്‍ വായിച്ച് നോക്കിയിട്ടില്ല. പേര് ഇങ്ങനെ അന്നേരം തന്നെ സ്‌ട്രൈക്ക് ചെയ്തിരുന്നു. ന്യൂസ് വന്നപ്പോഴാണ് ഇതാണ് എന്ന് ഓര്‍മ വന്നത്. ചാറ്റിന്റെ കണ്ടന്റ് എന്താണ് എന്ന് എനിക്ക് ഓര്‍മയില്ല. ഒരുപാട് ചെയ്യാനുള്ളത് കൊണ്ട് അതൊന്നും നോക്കിയില്ല.
ഉല്ലാസിന്റെ ഓഡിയോ കേട്ടതായി ഓര്‍മയില്ല. ചാറ്റുകള്‍ മേ ബി വായിച്ചിട്ടുണ്ടാകും. അതൊന്നും എനിക്ക് ഓര്‍മയില്ല. അതിന്റെ ചെക്ക് ലിസ്റ്റ് തന്നെ ഏകദേശം അഞ്ച് പേജുണ്ടായിരുന്നു. അഞ്ച് പേജിന്റെ രണ്ട് സൈഡിലും ഉണ്ടായിരുന്നു. ആകെ രണ്ട് മണിക്കൂറൊക്കെയെ ആ ദിവസങ്ങളില്‍ ഞാന്‍ ഉറങ്ങിയിട്ടുള്ളൂ. അഡ്വ ഉല്ലാസ്, പിന്നെ വേറെ ഒരു വക്കീല്‍ അങ്ങനെ കുറച്ചധികം പേരുകളാണ് എനിക്ക് അവര്‍ പ്രയോററ്റെസ് ചെയ്ത ലിസ്റ്റിലുണ്ടായിരുന്നത്. അഡ്വ ഉല്ലാസ്, അഡ്വ നിത്യ അങ്ങനെയുള്ള പേരുകളാണ്. എന്തായാലും. അതീ മൊബൈലില്‍ ഒരു മഞ്ഞ ളര്‍ സ്റ്റിക്കി നോട്ട് ഒട്ടിച്ചിട്ട് അതിലെഴുതിയിരുന്നതാണ്. അഡ്വ ഉല്ലാസ്, അഡ്വ നിത്യ നോ സെല്‍ഫീസ്, നോ ഫോട്ടോസ് അങ്ങനെ ഒരു സ്റ്റിക്ക് നോട്ട് ഓഫീസില്‍ ഫോണ്‍ വാങ്ങാന്‍ ചെന്നപ്പോള്‍ ഒരു എന്‍വലപ്പ് ഇട്ടിട്ട്, ആ എന്‍വലപ്പിന്റെ മേലെ തന്നെ ഈ സ്റ്റിക്ക് നോട്ട് ഉണ്ടായിരുന്നു.
