News
ദിലീപ് ഭയന്ന് വിറയ്ക്കുന്ന ഓഡിയോ ക്ലിപ്പ് ജഡ്ജിയ്ക്ക് മുന്നിൽ! ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിലുറച്ച് പ്രോസിക്യൂഷന് അന്തിമ തീരുമാനത്തിലേക്ക് അറസ്റ്റ് വ്യാഴാഴ്ചയോ?
ദിലീപ് ഭയന്ന് വിറയ്ക്കുന്ന ഓഡിയോ ക്ലിപ്പ് ജഡ്ജിയ്ക്ക് മുന്നിൽ! ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിലുറച്ച് പ്രോസിക്യൂഷന് അന്തിമ തീരുമാനത്തിലേക്ക് അറസ്റ്റ് വ്യാഴാഴ്ചയോ?
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളും തെളിവുകളുമാണ് പുറത്തുവരുന്നത്. സംഭവം നടന്ന് അഞ്ച് വർഷം പിന്നിട്ടിരിക്കുയാണ്. ഇപ്പോഴും നീതി വേണ്ടിയുള്ള ഓട്ടത്തിലാണ് നടി. കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിലുറച്ച് തന്നെ നിൽക്കുകയാണ് പ്രോസിക്യൂഷന്. പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടിയുള്ള കൂടുതല്‍ തെളിവുകള്‍ ഇന്നലെ പ്രോസിക്യൂഷന് കോടതിക്ക് കൈമാറി. ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെടുത്ത വോയ്സ് ക്ലിപ്പ് ഉള്‍പ്പടേയുള്ള തെളിവുകളാണ് പ്രോസിക്യൂഷന് കോടതിക്ക് കൈമാറിയത്.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ഓരോ സെക്കന്‍സിലുമുള്ള വിവരണം എഫ് എസ് എല്‍ ലാബിലേക്ക് അയച്ച് താരതമ്യം ചെയ്യണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. തേടിയവള്ളി കാലില്‍ ചുറ്റിയെന്ന പ്രയോഗമുള്ള ഓഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പടെ കോടതി കേട്ടു. ഈ ഓഡിയോയ്ക്കും നടി ആക്രമിക്കപ്പെട്ട കേസുമായും തമ്മിലുള്ള ബന്ധം എന്നായിരുന്നു കോടതിയുടെ ചോദ്യം. ഒരു അഭിഭാഷകന് നടത്തിയ സംഭാഷണമാണ്. ദിലീപിന് മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവ്. ദിലീപിന്റെ ഫോണില്‍ നിന്നും പിടിച്ചെടുത്തതാണ് ഇതെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
ഫോണ്‍ സംഭാഷണമാണോ വോയിസ് ക്ലിപ്പാണോ എന്ന് ചോദിച്ചപ്പോള്‍ വോയിസ് ക്ലിപ്പാണെന്നായിരുന്നു പ്രോസിക്യൂഷന് മറുപടി. ശബ്ദ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും. വിശദമായ അന്വേഷണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുമെന്നും പ്രോസിക്യൂഷന് കോടതി മുമ്പാകെ പറഞ്ഞു
ദൃശ്യങ്ങളുടെ നിമിഷം പ്രതിയുള്ള വിവരണം സംബന്ധിച്ച് അനൂപിന്റെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. നേരത്തെ ഇത് അഭിഭാഷകന്റെ ഓഫീസില്‍ നിന്നും എടുത്തതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വിശദീകരണം. എന്നാല്‍ ഡിജിറ്റല്‍ പരിശോധനയിലൂടെ ഇത് കള്ളമാണെന്ന് തെളിയിക്കാനും സാധിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളാണ് ഇന്ന് കോടതിയില്‍ നല്‍കിയിരിക്കുന്നത്.
അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ച രേഖകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയില്‍ അയച്ച് ഒത്തുനോക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. നേരത്തെ ദിലീപിന്റെ അഭിഭാഷകർ ഉള്‍പ്പടേയുള്ള നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടിരുന്നുവെങ്കിലും ആരും അത് എഴുതിയെടുത്തിരുന്നില്ല. എന്നാല്‍ അനൂപിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത് കൃത്യമായി എഴുതിയെടുത്തതിന്റെ രേഖകളാണ്. പലപ്രാവശ്യം ദൃശ്യങ്ങള്‍ പ്രതികള്‍ കണ്ടുവെന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണ് ഇതെന്നും പ്രതികള്‍ വാദിച്ചു. പ്രതിഭാഗത്തിന്റെ അഭിഭാഷകരില്‍ പ്രധാനപ്പെട്ടവർ ആരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.വാദങ്ങള്‍ വിശദമായി കേട്ടി കോടതി ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ അന്ന് അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടരന്വേഷണത്തിന്റെ സമയ പരിധി നീട്ടണമെന്ന ആവശ്യവും കോടതി വ്യാഴാഴ്ച പരിഗണിക്കും
