News
സ്പോര്‍ട്സ് ബ്രാ ധരിച്ച് വര്‍ക്കൗട്ട് ചെയ്തതിനെതിരെ ആള്‍ക്കൂട്ട ആക്രമണം; വസ്ത്രം ഊരി പ്രതിഷേധവുമായി നടി സംയുക്ത
സ്പോര്‍ട്സ് ബ്രാ ധരിച്ച് വര്‍ക്കൗട്ട് ചെയ്തതിനെതിരെ ആള്‍ക്കൂട്ട ആക്രമണം; വസ്ത്രം ഊരി പ്രതിഷേധവുമായി നടി സംയുക്ത

അല്പ വസ്ത്രമണിഞ്ഞ് പൊതുസ്ഥലത്ത് വര്‍ക്കൗട്ട് നടത്തി എന്നാരോപിച്ച് കന്നഡ നടി സംയുക്ത ഹെഗ്ഡെയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ ആള്‍ക്കൂട്ട ആക്രമണം. സംഭവത്തില്‍ പ്രകോപിതയായ നടി വസ്ത്രം ഊരി പ്രതികരിച്ചു.
സ്പോര്‍ട്സ് ബ്രാ ധരിച്ച് വര്‍ക്കൗട്ട് ചെയ്തതാണ് ആളുകളെ ചൊടിപ്പിച്ചത്. പോലീസും മറ്റും വന്നതോടെ പ്രതിഷേധവും ശക്തമായി. ഈ സംഭവം മുഴുവന്‍ നടി തന്റെ മൊബൈലിലും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. തന്റെ വസ്ത്രമാണ് ഇവരെ പ്രകോപിപ്പിച്ചതെങ്കില്‍ നിങ്ങളും കാണു എന്നു പറഞ്ഞ് നടി ലൈവ് വിഡിയോയില്‍ വസ്ത്രം ഊരി സംഭവത്തില്‍ പ്രതികരിക്കുകയുണ്ടായി.
പൊതുസ്ഥലത്ത് സ്പോര്‍ട് ബ്രായും വര്‍ക്കൗട്ട് പാന്റ്സും ധരിച്ചതിനാണ് കവിത റെഡ്ഡി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സംയുക്ത പറഞ്ഞു. കാരണമൊന്നും കൂടാതെ ഇവര്‍ സുഹൃത്തുക്കളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ സംയുക്ത വെളിപ്പെടുത്തിയത്. ബെംഗളൂരു സിറ്റി പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ടാഗ് ചെയ്തു കൊണ്ടാണ് ഇക്കാര്യം സംയുക്ത ട്വീറ്റ് ചെയ്തത്.
‘ ഇന്ന് നാം ചെയ്യുന്ന കാര്യങ്ങളിലാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി പ്രതിഫലിക്കുന്നത്. അഗാര തടാകത്തില്‍ ഞങ്ങളെ കവിത റെഡ്ഡി അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു lBlrCityPolice @CPBlrപൊലീസ് ഇതിന് സാക്ഷികളായിരുന്നു. ഇതിന് തെളിവായി നിരവധി വീഡിയോകളുമുണ്ട് . ഇത് പരിശോധിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. #thisisWrong എന്ന ഹാഷ് ടാഗിനൊപ്പം സംയുക്ത പോസ്റ്റ് ചെയ്തു
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...